എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗത്വത്തിൽ നിന്നും കെ.ബി. ഗണേഷ് കുമാറിനെ ഒഴിവാക്കി.
ഇദ്ദേഹത്തിന്റെ അംഗത്വം പുതുക്കി നൽകാൻ നേതൃത്വം തയ്യാറായില്ല. നിലവിൽ ബോർഡിൽ അംഗങ്ങളായിരുന്ന ഒൻപത് പേരിൽ എട്ടുപേരുടെയും അംഗത്വം പുതുക്കിയപ്പോൾ, ഗണേഷ് കുമാർ മാത്രം ഇതിൽ നിന്നും പുറത്താവുകയായിരുന്നു.
പത്തനാപുരം താലൂക്ക് യൂണിയനുമായുള്ള അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഗണേഷ് കുമാർ ഒഴികെയുള്ള മറ്റ് എട്ട് പേരുടെ കാര്യത്തിൽ സംഘടന അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്.
ഇദ്ദേഹത്തിന് പകരമായി ബി.ആർ.കെ. ബാബുവിനെ ഡയറക്ടർ ബോർഡ് അംഗമായി ഉൾപ്പെടുത്തിയാണ് പുതിയ പട്ടിക പുറത്തിറക്കിയിരിക്കുന്നത്.
താലൂക്ക് യൂണിയന്റെ പിന്തുണ ലഭിക്കാത്ത സാഹചര്യമാണ് ഗണേഷ് കുമാറിന് തിരിച്ചടിയായതെന്നാണ് സൂചനകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

