ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്റെ ഫിറ്റ്നെസ് റിപ്പോര്‍ട്ട് കിട്ടാനായാണ് സെലക്ടര്‍മാര്‍ ടീം പ്രഖ്യാപനം വൈകിച്ചതെന്നാണ് സൂചന. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ ഇന്ന് പ്രഖ്യാപിക്കും.
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തിന് വേദിയാകുന്ന റായ്പൂരില്‍ വെച്ചായിരിക്കും സെലക്ഷന് കമ്മിറ്റി യോഗം ചേരുക. ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന് ആദ്യ രണ്ട് ടി20 മത്സരങ്ങളില്‍ കൂടി കളിക്കാനാകില്ലെന്നാണ് റിപ്പോര്‍ട്ട്.
ശുഭ്മാന്‍ ഗില്ലിന് ആദ്യ രണ്ട് ടി20 മത്സരങ്ങളില്‍ കളിക്കാനായില്ലെങ്കില്‍ മലയാളി താരം സഞ്ജു സാംസണെ വീണ്ടും ഓപ്പണറായി ടി20 ടീമില്‍ ഓപ്പണറായി പരിഗണിച്ചേക്കും. സഞ്ജുവിനൊപ്പം യശസ്വി ജയ്സ്വാളിനെയും അഭിഷേക് ശര്‍മയുടെ ഓപ്പണിംഗ് പങ്കാളിയായി പരിഗണിച്ചേക്കും.
ഏഷ്യാ കപ്പിനിടെ പരിക്കേറ്റ് പുറത്തായ ഹാര്‍ദ്ദിക് പാണ്ഡ്യ ടി20 ടീമില്‍ തിരിച്ചെത്തും. മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ച് ഹാര്‍ദ്ദിക് ഫിറ്റ്നെസ് തെളിയിച്ചിരുന്നു.
മധ്യനിരയിലേക്ക് റിയാന്‍ പരാഗിനെയും പരിഗണിക്കാനിടയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും മുഷ്താഖ് അലിയില്‍ പരാഗിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഡിസംബര്‍ 9ന് കട്ടക്കിലാണ് ടി20 പരമ്പരക്ക് തുടക്കമാകുന്നത്.
ഡിസംബര്‍ 11ന് ചണ്ഡീഗഡ്, 14ന് ധരംശാല, 17ന് ലക്നൗ, 19ന് അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് ബാക്കി മത്സരങ്ങള്‍. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

