ഹൈദരാബാദ്– കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ 10 മന്ത്രിമാര്‍ ഹൈദരാബാദില്‍. പാര്‍ട്ടി എംഎല്‍എമാരെ സംരക്ഷിച്ച് നിര്‍ത്തുക എന്ന വലിയ ലക്ഷ്യവുമായാണ് സംഘം ഹൈദരാബാദില്‍ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്.
എക്സിറ്റ് പോളുകള്‍ തെലങ്കാനയില്‍ പാര്‍ട്ടിക്ക് വ്യക്തമായ വിജയം പ്രവചിച്ചതിനാല്‍ നേതാക്കളെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ശിവകുമാറിനെ ചുമതപ്പെടുത്തിയിരുന്നു.
ഓരോ എംഎല്‍എ സ്ഥാനാര്‍ഥികള്‍ക്കും ഒരു പ്രവര്ത്തകന് എന്ന നിലയില്‍ വലിയ പ്ലാനിംഗ് ആണ് കോണ്‍ഗ്രസ് നടത്തിയിട്ടുള്ളത്. തെലങ്കാനയില്‍ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ് ബസുകള്‍ തയ്യാറാക്കിയിട്ടുണ്ട്.
ബിആര്‍എസ് നേതൃത്വം കുതിരക്കച്ചവടത്തിന് ഇറങ്ങുമെന്ന ഭീതിയിലാണ് ബസുകള്‍ തയ്യാറാക്കിയത്. കാവേരി ബസ് കമ്പനിയുടെ സ്ലീപ്പര്‍ ബസുകളാണ് തയ്യാറാക്കിയത്.
ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലാണ് തെലങ്കാനയിലെ രാഷ്ട്രീയ നീക്കങ്ങള്‍ കോണ്‍ഗ്രസ് നടത്തുന്നത്.
കര്‍ണാടകത്തില്‍ ഉപമുഖ്യമന്ത്രിയാണ് ഡികെ ശിവകുമാര്‍. കാര്യങ്ങള്‍ വഷളായാല്‍ സ്വന്തം എംഎല്‍എമാരെ കോണ്‍ഗ്രസ് കര്‍ണാടകത്തിലേക്ക് മാറ്റും.
ഇതിനായാണ് ബസുകള്‍ തയ്യാറാക്കിയത്. എക്സിറ്റ് പോളുകളില്‍ പറഞ്ഞ പോലെ തെലങ്കാനയില്‍ വമ്പന്‍ കുതിപ്പാണ് കോണ്‍ഗ്രസ് നടത്തുന്നത്.
തുടര്‍ ഭരണമെന്ന ബിആര്‍എസ് സ്വപ്നം തകര്‍ത്ത് തെലങ്കാനയില്‍ അധികാരം പിടിക്കാന്‍ അരയും തലയും മുറുക്കി തന്നെയാണ് ഇക്കുറി കോണ്‍ഗ്രസ് രംഗത്തിറങ്ങിയത്.
രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് പാര്‍ട്ടി ഉറപ്പിച്ച് കഴിഞ്ഞു. ബിആര്‍എസ് കോണ്‍ഗ്രസ് എംഎല്‍എമാരെ വില കൊടുത്ത് വാങ്ങാന്‍ ശ്രമിക്കുന്നെന്നാണ് ഡി കെ ശിവകുമാര്‍ ആരോപിച്ചത്.
ജാഗ്രതയോടെ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിസംബര്‍ 9ന് സര്‍ക്കാര്‍ രൂപീകരണം എന്ന് തെലങ്കാന കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ ഫ്ലെക്സ് ബോര്‍ഡ് പതിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് ജയിക്കും എന്നും ആഘോഷങ്ങള്‍ ഇതിനകം തുടങ്ങി എന്നും ഫ്ലെക്സ് ബോര്‍ഡില്‍ പറയുന്നു. 2023 December 3 India telengana congress MLAs DK Shivkumar ഓണ്‍ലൈന്‍ ഡെസ്ക് title_en: Karnataka Dy CM DK Shiovakumar in Hyderabad monitoring developments …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

