പ്രസിദ്ധമായ കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിനുള്ള സമഗ്ര ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. സ്കൂൾ മൈതാനം (അരങ്ങ്), ഊട്ടുപുര, നടപ്പന്തൽ, കൂത്തമ്പലം എന്നിവിടങ്ങളിലായാണ് വിപുലമായ കലാപരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ ഡോ. അപർണ നങ്ങ്യാരുടെ നങ്ങ്യാർക്കൂത്തും ഉത്സവത്തിന്റെ പ്രത്യേക ആകർഷണമായി അരങ്ങേറും.
കൂടാതെ എല്ലാ ദിവസവും സോപാന സംഗീതവും തിരുവാതിരക്കളിയും ഉണ്ടായിരിക്കുന്നതാണ്. ഉത്സവത്തിന്റെ കൊടിയേറ്റ് ദിനമായ നവംബർ 16ന് വൈകിട്ട് 6 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
ജനറൽ കൺവീനർ എസ്. സുരേന്ദ്ര ബാബു ചടങ്ങിൽ അധ്യക്ഷത വഹിക്കും.
പ്രമുഖ സംഗീത സംവിധായകൻ ശരത് കലാപരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ഉത്സവ നാളുകളിൽ വിവിധ ദിവസങ്ങളിലായി ചേരാനല്ലൂർ ശങ്കരൻ കുട്ടി, മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ്, കുടമാളൂർ മുളീധരമാരാർ, സദു, കരിയന്നൂർ നാരായണൻ നമ്പൂതിരി, വൈക്കം ചന്ദ്രൻ മാരാർ, യദു ചിറക്കടവ്, ഉണ്ണി തോട്ടകം, അരുൺ എസ്.
മാരാർ, കണ്ണൻ, സജേഷ്, മട്ടന്നൂർ ഉദയൻ നമ്പൂതിരി തുടങ്ങിയ പ്രഗത്ഭർ മേള വിസ്മയം തീർക്കും. സി.എൻ.
നാരായണൻ നമ്പൂതിരി (ഭരണാധികാരി), ടി.പി. കൃഷ്ണൻ നമ്പൂതിരി (പ്രസിഡന്റ്), എസ്.
സുരേന്ദ്ര ബാബു (ജനറൽ കൺവീനർ) എന്നിവരടങ്ങുന്ന സമിതിയാണ് ഉത്സവ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രധാന പരിപാടികളുടെ ദിവസേനെയുള്ള വിവരങ്ങൾ: ∙ നവംബർ 16: സംഗീത സദസ്സ് – ശരത് (7.30), ഊട്ടുപുര ഹാൾ– നൃത്തം (7.30), ക്ലാസിക്കൽ ഡാൻസ് (8.30).
∙ നവംബർ 17: ഭരതനാട്യം, നൃത്തം (7.00), അയ്യപ്പ ഗാനാമൃതം– മഞ്ജുനാഥ് വി. ജയ് (8.45), നൃത്തസന്ധ്യ (8.30).
ഊട്ടുപുര ഹാൾ– സംഗീത സദസ്സ് (5.00). ∙ നവംബർ 18: അംഗനേയം (നാട്യസംഗമം) (7.00), ഗാനസന്ധ്യ (9.15).
നടപ്പന്തൽ: കഥകളിപ്പദ കച്ചേരി– കോട്ടയ്ക്കൽ മധു, വേങ്ങേരി നാരായണൻ (6.00). ഊട്ടുപുര ഹാൾ– മോഹിനിയാട്ടം– ബിന്ദു വർമ (8.00).
∙ നവംബർ 19: നാദലയ സംഗമം (7.00), റിഥം 41 മെഗാ ഫ്യൂഷൻ– ആകാശ് കൃഷ്ണ, പ്രശാന്ത് പുന്നപ്ര (9.00). ഊട്ടുപുര ഹാൾ– പകലരങ്ങ് കഥകളി– ബാണയുദ്ധം (2.30), മോഹിനിയാട്ടം– ഡോ.
സുജ വേണു ഗോപാൽ (8.00), നൃത്തം (8.40). ∙ നവംബർ 20: സംഗീത സദസ്സ്– ഭരത് നാരായൺ (7.30), കഥകളി– നളചരിതം രണ്ടാം ദിവസം, അംബരീഷ ചരിതം (9.30).
ഊട്ടുപുര ഹാൾ– ഭരതനാട്യം (6.30), സംഗീതക്കച്ചേരി (7.30), ഭരതനാട്യം (8.30). ∙ നവംബർ 21: നൃത്തം (6.00), സംഗീത സദസ്സ് – മുൻ എഡിജിപി എസ്.
ശ്രീജിത്ത് (7.30), കഥകളി– കർണശപഥം, ബാലി വധം (9.30). ഊട്ടുപുര ഹാൾ– വയലിൻ കച്ചേരി – ടി.
ജീവൻ രഘുറാം പ്രഭു (10.00), നൃത്തം (6.00), ക്ലാസിക്കൽ ഡാൻസ് (8.30). ∙ നവംബർ 22: പ്രഭാഷണം– വ്യാസൻ (5.30), നൃത്തം – ഡോ.
സിനി ഗിരീഷ്, വിദ്യ വാരിയർ (7.00), ഭരതനാട്യം, മോഹിനിയാട്ടം– നയനാംബിക സത്യൻ, ദേവനന്ദ ഹരിലാൽ (8.00), മ്യൂസിക്കൽ ഫ്യൂഷൻ– രാജേഷ് ചേർത്തല (9.00), നടപ്പന്തൽ– അശ്വതി ഇരട്ട തായമ്പക (6.00).
ഊട്ടുപുര ഹാൾ– നൃത്തം (8.30). ∙ നവംബർ 23: ഭരതനാട്യ സന്ധ്യ– ചലച്ചിത്രതാരം ഉത്തര ഉണ്ണി (7.30), വയലിൻ ഫ്യൂഷൻ (9.30).
ഊട്ടുപുര ഹാൾ– കുച്ചിപ്പുഡി (8.30). ∙ നവംബർ 24: നൃത്തസൃഷ്ടി (5.30), ഭരതനാട്യം (6.30), തൃക്കാർത്തിക സംഗീത സദസ്സ്– കെ.എസ്.
വിഷ്ണു ദേവ് (7.30), നൃത്ത സന്ധ്യ (9.30). ഊട്ടുപുര ഹാൾ– ചാക്യാർക്കൂത്ത് – പൊതിയിൽ നാരായണ ചാക്യാർ (3.00), ശാസ്ത്രീയ സംഗീത നിശ (8.00).
∙ നവംബർ 25: ഗാനമഞ്ജരി– ചെങ്ങളം ഹരിദാസ് (6.00), ആറാട്ട് കച്ചേരി– ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യം (8.00), ബാലെ (10.30).
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

