സംസ്ഥാനത്ത് ലഹരിമരുന്ന് വേട്ട ശക്തമാകുന്നതിനിടയിൽ, മൂവാറ്റുപുഴയിൽ എംഡിഎംഎ പിടികൂടിയ കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇടുക്കി രാജാക്കാട് ആനപ്പാറ ഇടയാട്ടിൽ വീട്ടിൽ ഏഞ്ചൽ ഏലിയാസ് (30), ജെയ്സൺ ഫ്രാൻസിസ് (42) എന്നിവരാണ് മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 21-ാം തീയതി മൂവാറ്റുപുഴ റാക്കാട് ഭാഗത്തുനിന്ന് 32 ഗ്രാം എംഡിഎംഎയുമായി മിനിമോൾ, ബഷീർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസിലെ അന്വേഷണം വ്യാപിപ്പിച്ചതിന്റെ ഭാഗമായാണ് ഇപ്പോൾ കൂടുതൽ പ്രതികൾ പിടിയിലായിരിക്കുന്നത്. പിടിയിലായ പ്രതികൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
ലഹരിമരുന്ന് കടത്ത്, കവർച്ച തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ് ഏഞ്ചൽ ഏലിയാസ്. പോക്സോ കേസ്, കവർച്ച, അടിപിടി തുടങ്ങിയ കുറ്റകൃത്യങ്ങളിലെ പ്രതിയാണ് ജെയ്സൺ ഫ്രാൻസിസ് എന്നും പൊലീസ് വ്യക്തമാക്കി.
മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആർ.മനോജ്ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇൻസ്പെക്ടർ എം.എസ്.ഫൈസൽ, എസ്ഐമാരായ സുബിൻ ബാബു, ഷിബു മാത്യു, പോൾ മാത്യു, എഎസ്ഐമാരായ കെ.എ.അനസ്, കെ.എം.അനീഷ്, സിപിഒമാരായ ശ്രീജു രാജൻ, പി.എം.സിജാസ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

