പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിന് കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. മേപ്പാടി മൂപ്പൈനാട് കടച്ചിക്കുന്ന് വഞ്ചിത്താനത്ത് വീട്ടിൽ വി.എം ബോവാസ് (27) നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ.ആർ.
സുനില്‍കുമാര്‍ ആറ് വര്‍ഷവും രണ്ട് മാസവും തടവിനും 35500 രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. 2022 ല്‍ മേപ്പാടി പൊലീസ് സ്റ്റേഷന് പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രതി പ്രായപൂർത്തിയാവാത്ത കുട്ടിയെ ഫോണിലൂടെയും നേരിട്ടും നിരന്തരം പിന്തുടർന്ന് ശല്യം ചെയ്യുകയും, വീട്ടിൽ അതിക്രമിച്ചു കയറി കയ്യിൽ കയറി പിടിച്ചും മറ്റും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. അന്നത്തെ മേപ്പാടി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന വി.പി സിറാജ് ആണ് കേസിൽ ശാസ്ത്രീയമായ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചത്.
കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

