കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ അച്ചടക്കനടപടി നേരിട്ട് സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ കോടതി അനുമതി നൽകിയില്ല.
സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. സർവകലാശാലയുടെ അപ്പീൽ നിലനിൽക്കുമെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച്, സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു.
സർവകലാശാലയ്ക്ക് തങ്ങളുടെ നിലപാട് വ്യക്തമാക്കാൻ അവസരം ലഭിച്ചില്ലെന്നും, നടപടിക്രമങ്ങൾ പാലിക്കാതെയാണ് സിംഗിൾ ബെഞ്ച് വിധി പ്രസ്താവിച്ചതെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. യുജിസി മാനദണ്ഡങ്ങളും സർവകലാശാല നിയമങ്ങളും കൃത്യമായി പരിശോധിച്ചില്ലെന്നും കോടതി വിലയിരുത്തി.
അതേസമയം, കോടതി വിധിക്കെതിരെ അനീതിയെന്നാണ് വിദ്യാർത്ഥികളുടെ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

