എറണാകുളം ചേരാനല്ലൂരിൽ നടന്ന ആഡംബര കാറപകടവുമായി ബന്ധപ്പെട്ട് നിർണായക നീക്കവുമായി പൊലീസ്. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതാവും അഡീഷണൽ സെഷൻസ് ജഡ്ജിയുമായ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയെ ശക്തമായി എതിർത്താണ് അന്വേഷണ സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
പ്രതിക്ക് ഉന്നത സ്വാധീനമുള്ളതിനാൽ ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന് ചൂണ്ടിക്കാണിച്ച അന്വേഷണ സംഘം, പ്രതിക്ക് യാതൊരുവിധ ഇളവുകളും നൽകരുതെന്ന് പ്രൊസിക്യൂട്ടർക്ക് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
അഞ്ചാം തീയതി പരിഗണിക്കാൻ മാറ്റിയിരിക്കുന്ന മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നും നിർണായക ഉത്തരവുകൾ ഉണ്ടാകുക. കേസിൽ പ്രതിയായ ജുഡീഷ്യൽ ഉദ്യോഗസ്ഥന്റെ മുൻകൂർ ജാമ്യ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് പൊലീസിന്റെ ഈ കടുത്ത നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

