കൊല്ലം– കോട്ടയം മെമു സർവീസ് എറണാകുളത്തേക്ക് ദീർഘിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിൽ, വൈകിട്ട് 5.30 നും 6 നും ഇടയിൽ കോട്ടയത്തുനിന്ന് കൊല്ലത്തേക്ക് പുതിയൊരു മെമു ട്രെയിൻ അനുവദിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എംപി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് അദ്ദേഹം കേന്ദ്ര റെയിൽവേ മന്ത്രിക്കു ഔദ്യോഗികമായി നിവേദനം സമർപ്പിച്ചു.
എറണാകുളത്തേക്ക് നീട്ടുന്ന മെമു ട്രെയിന് മുളന്തുരുത്തി, കടുത്തുരുത്തി, കുമാരനല്ലൂർ എന്നീ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ് അനുവദിക്കണമെന്നും അദ്ദേഹം നിവേദനത്തിൽ ഉന്നയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ശബരിമല തീർഥാടനത്തോടനുബന്ധിച്ച് വിവിധ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയത്തേക്ക് പ്രത്യേക (സ്പെഷൽ) ട്രെയിനുകൾ അനുവദിക്കണമെന്നും എംപി അഭ്യർത്ഥിച്ചു.
കൂടാതെ, കോട്ടയം റെയിൽവേ സ്റ്റേഷനിൽ പുതുതായി അനുവദിച്ചിട്ടുള്ള ലിഫ്റ്റ്, എസ്കലേറ്റർ എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കണമെന്നും എല്ലാ പ്ലാറ്റ്ഫോമുകളിലും യാത്രാസൗകര്യത്തിനായി മേൽക്കൂര നിർമിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

