മലപ്പുറം ജില്ലയ്ക്കെതിരായ വിവാദ പരാമർശങ്ങളിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ കനത്ത പ്രതിഷേധം ശക്തമാകുന്നു. മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് വ്യക്തമാക്കി മുൻ മന്ത്രിയും എം.എൽ.എയുമായ കെ.ടി.
ജലീൽ രംഗത്തെത്തി. ജില്ലയുടെ രാഷ്ട്രീയം എല്ലാ വർണ്ണങ്ങളും ഇഴചേർന്നതാണെന്നും, 2006-ൽ ചെങ്കൊടി പാറിയ മണ്ണാണ് ഇതെന്നും അദ്ദേഹം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിൽ ഓർമ്മിപ്പിച്ചു.
സി.പി.എം മുൻ എം.എൽ.എ പി. നന്ദകുമാറിന്റെ വിവാദപരമായ വിദ്വേഷ പരാമർശത്തിന് പിന്നാലെയാണ് കെ.ടി.
ജലീൽ തന്റെ നിലപാട് പരസ്യമാക്കിയത്. അതേസമയം, മലപ്പുറത്തിനെതിരായ വിദ്വേഷ പ്രചാരണങ്ങളിലും പ്രസ്താവനകളിലും ശക്തമായ വിമർശനവുമായി പൊന്നാനി എം.എൽ.എ കെ.പി.
നൗഷാദലിയും രംഗത്തുവന്നു. സംഘപരിവാറിന് ‘കേരള സ്റ്റോറി’ പോലെ ഒരു ‘മലപ്പുറം സ്റ്റോറി’ നിർമ്മിക്കാൻ സി.പി.എം ആവശ്യമായ ആശയപരമായ സംഭാവനകൾ നൽകുകയാണ് ചെയ്യുന്നത് എന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.
ഇത്തരം വിദ്വേഷ പ്രസ്താവനകൾ പാർട്ടിയുടെ കേവലം വീഴ്ചയായി കാണാനാകില്ലെന്നും, അത് അവരുടെ യഥാർത്ഥ ഉള്ളിലിരിപ്പിന്റെ ബഹിർസ്ഫുരണമാണെന്നും കെ.പി. നൗഷാദലി തുറന്നടിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

