തിരുവനന്തപുരം: കന്റോൺമെന്റ് എസ്.ഐ ഗോകുൽ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഔദ്യോഗിക പരാതിയുമായി സംഘടന രംഗത്ത്. എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് സംസ്ഥാന പോലീസ് മേധാവിക്ക് (ഡി.ജി.പി) പരാതി സമർപ്പിച്ചത്.
വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫീസിൽ കയറി പിടികൂടുമെന്നായിരുന്നു എസ്.ഐ ഗോകുലിന്റെ ഭീഷണിപ്പെടുത്തൽ. “നിനക്ക് പറ്റുന്നതൊക്കെ ചെയ്യെന്നും” മറ്റും ആവർത്തിച്ച് പറഞ്ഞുകൊണ്ടുള്ള ഈ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നതിനെ തുടർന്ന് സംഭവത്തിൽ അന്വേഷണത്തിന് എ.ഡി.ജി.പി പി.
വിജയൻ ഉത്തരവിട്ടിരുന്നു. എസ്.എഫ്.ഐ നേതൃത്വത്തിന്റെ പരാതിയിൽ തുടർനടപടികൾ ശക്തമാക്കാനാണ് പോലീസ് വകുപ്പിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

