ഫ്ലൈ ദുബായ് വിമാനയാത്രയ്ക്കിടെ സഹപൈലറ്റിന്റെ ആക്രമണത്തെ സാഹസികമായി പ്രതിരോധിച്ച ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരിട്ടെത്തി സന്ദർശിച്ചു. രാഷ്ട്രത്തിന്റെയും രാജ്യത്തിന്റെയും ഔദ്യോഗിക അഭിനന്ദനങ്ങൾ അദ്ദേഹം പൈലറ്റിനെ അറിയിച്ചു.
സ്മിത് മച്ചാറിന് സ്നേഹ ചുംബനം നൽകുന്ന ചിത്രം ശൈഖ് ഹംദാൻ തന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്. യുഎഇ എക്കാലത്തും ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെയും ചരിത്രത്തിന്റെയും ഭാഗമാണ് സ്മിത് മച്ചാർ എന്ന് വിശേഷിപ്പിച്ച ശൈഖ് ഹംദാൻ, രാജ്യം സ്നേഹത്തിന് പ്രാധാന്യം നൽകുന്ന ഒന്നാണെന്നും കൂട്ടിച്ചേർത്തു.
അടിയന്തര സാഹചര്യത്തിൽ അങ്ങേയറ്റത്തെ ധൈര്യവും ഉയർന്ന ഉത്തരവാദിത്തബോധവുമാണ് അദ്ദേഹം പ്രകടിപ്പിച്ചത് എന്ന് കിരീടാവകാശി വ്യക്തമാക്കി. സെപ്റ്റംബർ 30-നാണ് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട
എഫ് ഇസെഡ് 1073 വിമാനത്തിന്റെ കോക്ക്പിറ്റിൽ ജീവനക്കാർ തമ്മിൽ അപ്രതീക്ഷിത തർക്കവും കൈയാങ്കളിയുമുണ്ടായത്. തുടർന്ന് മറ്റ് ക്രൂ അംഗങ്ങൾ ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കുകയും, സുരക്ഷ മുൻനിർത്തി വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട് യാതൊരു അപായവുമില്ലാതെ ലാൻഡ് ചെയ്യിക്കുകയുമായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് പിന്നീട് കമ്പനി ഔദ്യോഗികമായി അറിയിച്ചു. സഹപൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണത്തെ തക്കസമയത്ത് ചെറുത്തുതോൽപ്പിച്ച മലയാളി കൂടിയായ സ്മിത് മച്ചാറിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്.
ക്യാപ്റ്റന്റെ മച്ചാറിന്റെ അസാധാരണ ധീരതയെ പ്രകീർത്തിച്ച് ട്രംപും നെതന്യാഹുവും രംഗത്തെത്തിയിരുന്നു. കൂടാതെ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ പ്രകടനത്തെയും ധീരതയെയും പരസ്യമായി പ്രശംസിച്ചു.
ക്യാപ്റ്റൻ മച്ചാറിന്റെ പ്രവൃത്തിയിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

