കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന അമര്‍ഷം പരസ്യമാക്കി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ രംഗത്ത്. അടൂര്‍ പ്രകാശ് ഉന്നയിച്ച കാര്യങ്ങള്‍ നിസ്സാരവല്ക്കരിക്കാനാകില്ലെന്നും അദ്ദേഹത്തിന്റെ ആശങ്കകള്‍ പാര്‍ട്ടി നേതൃത്വം ഉടന്‍ പരിഹരിക്കണമെന്നും അവര്‍ വ്യക്തമാക്കി.
പാര്‍ട്ടിയുടെ സമുന്നതനായ നേതാവാണ് അടൂര്‍ പ്രകാശ്. സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞിട്ടുള്ളത്.
അതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ വാക്കുകളെ ഒട്ടും ചെറുതായി കാണാന്‍ സാധിക്കില്ല. അദ്ദേഹം ചില ആശങ്കകള്‍ പരസ്യമായി പങ്കുവെക്കുമ്പോള്‍ അത് പൂര്‍ണ്ണമായും തള്ളിക്കളയാനാകില്ലെന്ന് ജെബി മേത്തർ കൂട്ടിച്ചേര്‍ത്തു.
യുഡിഎഫിന്റെ പ്രധാന കാര്യങ്ങള്‍ പോലും മാധ്യമങ്ങളിലൂടെ അറിയേണ്ടി വരുന്നുവെന്ന് കണ്‍വീനര്‍ തന്നെ വ്യക്തമാക്കുന്നത് ചെറിയൊരു വിഷയമല്ല. സംഘടനയെ സംബന്ധിച്ച് ഇത് ശരിയായ ദിശയാണെന്ന് താന്‍ കരുതുന്നില്ലെന്നും അവര്‍ പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

