മൂന്നാറിലെ തോട്ടം മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാർ എൽപി സ്കൂളിൽ ക്രൂര സംഭവം. ബോർഡിൽ എഴുതിയത് തെറ്റിച്ചു വായിച്ചതിന്റെ പേരിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ അധ്യാപകൻ കമ്പുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു.
സംഭവത്തിൽ മൂന്നാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്കൂളിലെ അധ്യാപകനും മൂന്നാർ സ്വദേശിയുമായ ശ്രീനിവാസൻ (50) എതിരെയാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തിരിക്കുന്നത്.
ക്ലാസ് മുറിയിൽ ബോർഡിൽ എഴുതിയ വരികൾ കുട്ടി തെറ്റിച്ചു വായിച്ചതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. തുടർന്ന് സമീപത്തുണ്ടായിരുന്ന കമ്പെടുത്ത് ഇയാൾ കുട്ടിയുടെ തലയിൽ അടിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഇനി ക്ലാസിൽ വരേണ്ടെന്നും അധ്യാപകൻ കുട്ടിയോട് ഭീഷണിപ്പെടുത്തിയതായി കുട്ടിയുടെ മൊഴിയിൽ വ്യക്തമാക്കുന്നു. മാതാപിതാക്കളുടെ അഭാവത്തിൽ മുത്തശ്ശിയുടെ സംരക്ഷണത്തിലാണ് കുട്ടി കഴിഞ്ഞിരുന്നത്.
എന്നാൽ ഒരാഴ്ചയായി കുട്ടി സ്കൂളിൽ പോകാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. തലയ്ക്കും കണ്ണിനും ശക്തമായ വേദനയുണ്ടെന്ന് കുട്ടി മുത്തശ്ശിയോട് പരാതിപ്പെടുകയായിരുന്നു.
തുടർന്ന് കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ചിത്തിരപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

