സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ മറുപടിയുമായി കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ രംഗത്ത്. ഞങ്ങളാരും സ്ത്രീകളെ കുഴിച്ചുമൂടുന്നവരല്ലെന്നും സ്ത്രീകള്‍ക്ക് രണ്ടാം സ്ഥാനം കൊടുത്തെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തൃശൂർ നടന്ന പരിപാടിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സമസ്തയുടെ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് പഠനവും താമസവും സൗകര്യങ്ങളും സൗജന്യമായി നല്‍കുന്നുവെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ പല ഭാഗത്ത് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും തങ്ങളുടെ വെവ്വേറ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സ്ത്രീകളെ കുഴിച്ച് മൂടണമെന്ന് പറയുന്നവരല്ല തങ്ങള്‍.
ഇസ്ലാമില്‍ അങ്ങനെ പറയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. മർക്കസ് സ്ഥാപനത്തിൽ സ്ത്രീകള്‍ക്ക് മാത്രമായി ഒരു സ്കൂള്‍ ഉണ്ട്.
അവിടെ ആയിരത്തിലധികം സ്ത്രീകളും കുട്ടികളുമുണ്ട്. ഇവര്‍ അവിടെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു പഠിച്ചുകൊണ്ടിരിക്കുന്നു.
ഇവര്‍ക്ക് വസ്ത്രവും ഭക്ഷണവും എല്ലാം സൗജന്യമായി നൽകുന്നുണ്ട്. അതുകൊണ്ട് തങ്ങള്‍ സ്ത്രീകള്‍ക്ക് രണ്ടാം സ്ഥാനം കൊടുത്തെന്ന് പറയുന്നത് ശരിയായ കാര്യമല്ലെന്നും എല്ലാവരും സഹായവും സഹകരണവും നല്‍കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകുമെന്നും പെണ്ണുങ്ങള് വീടുകളില്‍ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നാണ് ഖുര്‍ആന്‍ പറയുന്നതെന്നും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മുൻപ് നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സ്ത്രീകളെ നബിദിന ആഘോഷങ്ങളില്‍ പങ്കെടുപ്പിച്ചതുമായി ബന്ധപ്പെട് സമസ്ത കാന്തപുരം വിഭാഗം നടത്തിയ പ്രസ്താവന വ്യാപക വിമർശനങ്ങൾക്ക് കാരണമായിരുന്നു.
സ്ത്രീകളെ പൊതുവേദിയില്‍ പ്രദര്‍ശിപ്പിക്കരുത് എന്നായിരുന്നു മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നല്കിയ നിര്‍ദ്ദേശം. ഇതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്തുവന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

