ലണ്ടൻ നഗരത്തിൽ ഹാംപ്ഷെയറിലെ ബിറ്റേൺ പാർക്ക് സ്കൂളിലെ അധ്യാപികയായ ബ്രോൺവെൻ ജെയിംസിനെതിരെയുള്ള (30) വിചാരണ ആരംഭിച്ചു. അതീവ ഗൗരവമുള്ള കുറ്റങ്ങളാണ് ഇവർക്കുമേൽ ചുമത്തിയിരിക്കുന്നത്.
എന്നാൽ, തനിക്കെതിരായ മുഴുവൻ കുറ്റങ്ങളും ബ്രോൺവെൻ നിഷേധിച്ചു. വിദ്യാർഥികൾക്ക് ക്ലാസിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് ബ്രോൺവെൻ ജെയിംസ് പ്രത്യേക അനുവാദം നൽകിയിരുന്നതായി പരാതി നൽകിയ വിദ്യാർഥി പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ജനപ്രിയ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ സ്നാപ്ചാറ്റിൽ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചതിന് പിന്നാലെയാണ് ഇരുവരും സന്ദേശങ്ങൾ അയച്ചുതുടങ്ങിയത്. ഇതിനുശേഷമാണ് അധ്യാപിക കുട്ടിയെ തന്റെ വസതിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്.
ഇവർ തമ്മിൽ കൈമാറിയ രഹസ്യ സന്ദേശങ്ങൾ മറ്റൊരു വിദ്യാർഥി കാണിച്ചു നൽകിയതോടെയാണ് സ്കൂൾ അധികൃതർ ഈ ഗുരുതര വിവരം പുറത്തറിയുന്നത്. കുട്ടിയുടെ യഥാർത്ഥ പേര് പുറത്തുവരാതിരിക്കാൻ സന്ദേശങ്ങളിൽ ‘നമ്പർ 8’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്.
താൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന എട്ടാമത്തെ പുരുഷനാണ് എന്ന അർഥത്തിലാണ് ബ്രോൺവെൻ ജെയിംസ് ഈ കോഡ് പേര് നൽകിയതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. നിലവിൽ തനിക്കെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും അധ്യാപിക പൂർണ്ണമായും തള്ളിക്കളഞ്ഞിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

