തിരുവനന്തപുരം: ഇടത് സംഘടനകളുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ ചികിത്സയിലോ വിശ്രമത്തിലോ കഴിഞ്ഞിരുന്നവര്ക്കെതിരെ കര്‍ശന നടപടിയുമായി പൊലീസ്.
തലസ്ഥാനത്തെ അനന്തപുരി ആശുപത്രിയില്‍ അതിക്രമിച്ചുകയറിയാണ് പൊലീസ് രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്കൊപ്പം ആശുപത്രിയില്‍ കൂട്ടിരിപ്പുകാരായി നില്‍ക്കുകയായിരുന്ന എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ആദര്‍ശ എസ് കെ, ടോണി കുര്യാക്കോസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ ആരംഭിച്ച പൊലീസ് നടപടികള്‍ ഇപ്പോഴും തുടരുകയാണ്. ഇതിന്റെ ഭാഗമായി മനീഷ് ഉള്‍പ്പെടെയുള്ള ചില എസ്എഫ്ഐ പ്രവര്‍ത്തകരെ രാത്രികാലങ്ങളില്‍ വീടുകളില്‍ കയറി അറസ്റ്റ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.
സമരക്കാര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള കടുത്ത വകുപ്പുകള്‍ ചുമത്തിയതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ഇന്ന് ഡിജിപിക്ക് ഔദ്യോഗികമായി പരാതിയും സമര്‍പ്പിച്ചിട്ടുണ്ട്. മുഴുവന്‍ വസ്തുതകളും പുറത്തുകൊണ്ടുവരുന്നതിനായി സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) അന്വേഷണം വേണമെന്നാണ് സംഘടനയുടെ ആവശ്യം.
‘വിദ്യാര്‍ഥികള്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയത് ആശങ്കാജനകം’ എന്നാണ് സംഘടനയുടെ നിലപാട്. വിദ്യാര്‍ത്ഥികളുടെ പേരില്‍ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തുന്നത് അവരുടെ വിദ്യാഭ്യാസത്തെയും ഭാവിജീവിതത്തെയും പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചുമത്തിയിരിക്കുന്ന കുറ്റങ്ങളില്‍ പുനഃപരിശോധന വേണമെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം.
ശിവപ്രസാദ്, സെക്രട്ടറി പി.എസ് സഞ്ജീവ് അടക്കം 31 പേര്‍ക്കെതിരെയാണ് പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുള്ളത്. ഇതില്‍ കഴിഞ്ഞ ദിവസം നടന്ന പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് ചികിത്സയിലുള്ള വൈഷ്ണവിയുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

