പഴയ കറൻസികളും നാണയങ്ങളും കൈമാറിയാൽ വൻതുക നൽകാം എന്ന് വിശ്വസിപ്പിച്ച് ബിഹാർ സ്വദേശിയിൽ നിന്നും പണം തട്ടിയെടുത്തതായി പരാതി. 9.50 ലക്ഷം രൂപ നൽകാമെന്ന് പ്രലോഭിപ്പിച്ച് 2.70 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്.
സംഭവത്തിൽ ബിഹാർ സ്വദേശിയായ എം ഡി മിസ്തർ മട്ടാഞ്ചേരി പൊലീസിൽ ഔദ്യോഗികമായി പരാതി നൽകി. പരാതിക്കാരന്റെ പക്കലുള്ള പഴയ നാണയങ്ങളും കറൻസികളും വാങ്ങി പകരം 9.50 ലക്ഷം രൂപ നൽകാമെന്നും ഈ തുക നേരിട്ട് വീട്ടിൽ എത്തിച്ചു നൽകാമെന്നും (ഹോം ഡെലിവറി) പറഞ്ഞാണ് സംഘം സമീപിച്ചത്.
തുടർന്ന്, ഈ ഹോം ഡെലിവറിയുടെ വിവിധ ചാർജുകൾ ആവശ്യപ്പെട്ട് പല ഘട്ടങ്ങളിലായി പണം തട്ടിയെടുക്കുകയായിരുന്നു. ഓഗസ്റ്റ് 11 മുതൽ 20 വരെയുള്ള കാലയളവിൽ ബാങ്ക് അക്കൗണ്ട് വഴിയാണ് എം ഡി മിസ്തറിൽ നിന്ന് പ്രതികൾ ഘട്ടം ഘട്ടമായി ഏകദേശം 2.70 ലക്ഷം രൂപ കൈപ്പറ്റിയത്.
എന്നാൽ വാഗ്ദാനം ചെയ്ത തുകയോ നൽകിയ പണമോ തിരികെ ആവശ്യപ്പെട്ടെങ്കിലും പ്രതികൾ നൽകാൻ തയ്യാറായില്ല. തുടർന്നാണ് വഞ്ചിക്കപ്പെട്ട
വിവരം മനസ്സിലാക്കി മിസ്തർ മട്ടാഞ്ചേരി പോലീസിനെ സമീപിച്ചത്. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

