മലയാളികൾക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്മയി. വേറിട്ട
ശബ്ദവും തനതായ ആലാപന ശൈലി കൊണ്ടുമാണ് താരം ഈ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. സംഗീത സംവിധായകൻ ഗോപി സുന്ദറുമൊന്നിച്ചുള്ള ലിവിങ്ങ് ടുഗെദറിന്റെ പേരിലും പലപ്പോഴും അഭയ വാർത്തകളിലും വിവാദങ്ങളിലും ഇടം നേടിയിട്ടുണ്ട്.
പിന്നീട് ഇരുവരും തമ്മിൽ വേർപിരിയുകയാണുണ്ടായത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ പല വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്.
ഗായിക എന്ന നിലയിൽ മാത്രമല്ല മോഡലിങ്ങിലും തന്റെ സാന്നിധ്യമറിയിച്ച വ്യക്തിയാണ് അഭയ ഹിരൺമയി. താരത്തിന്റെ മോഡലിങ്ങ്, ഫോട്ടോഷൂട്ട് ചിത്രങ്ങൾ വലിയ തോതിൽ ശ്രദ്ധിക്കപ്പെടാറുണ്ട്.
വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ അഭയ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുള്ളതിൽ പരമ്പരാഗത വേഷങ്ങളും മോഡേണ്‍ ലുക്കിലുമുള്ള വേഷങ്ങളും ഒരുപോലെ ഉൾപ്പെടാറുണ്ട്. ഇപ്പോഴിതാ തന്റെ അച്ഛനെക്കുറിച്ചും വീടിനെക്കുറിച്ചും അഭയ ഹിരണ്മയി പങ്കുവെച്ച പുതിയ പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
തന്റെ അച്ഛനുണ്ടായിരുന്ന കാലത്തോളം വീടിന്റെ വാതിലിന് ഒരുപാട് കഥകള്‍ പറയാനുണ്ടായിരുന്നുവെന്നും അച്ഛന് വിട്ടുപിരിഞ്ഞ ശേഷം ഒരു വാക്കെങ്കിലും കേള്‍ക്കാന്‍ കൊതിക്കുന്നുവെന്നുമാണ് താരം കുറിച്ചിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ: “അച്ഛനും അച്ഛന്റെ കതകിനും നൂറായിരം കഥകൾ ഉണ്ടായിരുന്നു… ആരും വിളിക്കാതെ തന്നെ ബന്ധുക്കളും കൂട്ടുകാരും നാട്ടുകാരും ആ വാതിൽ കടന്നു വരുമായിരുന്നു… രാത്രി പോലും അച്ഛൻ മുറ്റത്ത് ഒരു പായ വിരിച്ചു കിടക്കാറുണ്ട് ..
ഒരിക്കലും അടഞ്ഞിരുന്നില്ല… കഥകൾ പറഞ്ഞ് അവസാനിക്കും മുൻപ് അച്ഛൻ പോയി… പിന്നീട് ഒരിക്കലും തിരിച്ചു വന്നിട്ടില്ല മരിച്ചിട്ടു പോലും… കതകു പുരാണം കേട്ട് മടുത്തിട്ടുണ്ട്. ഇന്ന് ഒരു വാക്ക് എവിടെയെങ്കിലും കേട്ടിരുന്നെങ്കിൽ എന്ന് വ്യാമോഹിക്കുന്നു… തിരുവനന്തപുരം ….വീട് ….1/09/2026…”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

