പാലക്കാട്: ഒലവക്കോട്–താണാവ് റോഡിലെ യാത്രാക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി പുതിയ യാത്രാ ക്രമീകരണങ്ങൾ പ്രാബല്യത്തിൽ വന്നു. നഗരത്തിലെ ഗതാഗതം സുഗമമാക്കുന്നതിനായി അധികൃതർ നടപ്പിലാക്കിയ പുതിയ ക്രമീകരണങ്ങളുടെ വിശദാംശങ്ങൾ താഴെ പറയുന്നതാണ്.
റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വാഹനങ്ങൾക്ക്:
∙ ചുണ്ണാമ്പുതറ റോഡിൽ നിന്ന് ഒലവക്കോട് ജംക്ഷനിലെത്തുന്ന വാഹനങ്ങൾ നേരെ പഴയ റെയിൽവേ സ്റ്റേഷൻ റോഡ് വഴി പോകേണ്ടതാണ്.
∙ സായി ജംക്ഷൻ റോഡിൽ നിന്നുള്ള വാഹനങ്ങൾ ഒലവക്കോട് ജംക്ഷനിൽ എത്തുന്നതിനു മുൻപു വലത്തേക്കു തിരിഞ്ഞ് ബാങ്ക് റോഡ് വഴിയോ അല്ലെങ്കിൽ ഒലവക്കോട് ജംക്ഷനിൽ നിന്നു വലത്തേക്കു തിരിഞ്ഞ് പഴയ റെയിൽവേ സ്റ്റേഷൻ റോഡ് വഴിയോ യാത്ര തുടരേണ്ടതാണ്.
∙ മണ്ണാർക്കാട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ പുതിയ റെയിൽവേ സ്റ്റേഷൻ റോഡ് വഴി പോകേണ്ടതാണ്. റെയിൽവേ സ്റ്റേഷനിൽ നിന്നു പുറത്തേക്ക് പോകുന്ന വാഹനങ്ങൾക്ക്:
∙ കോഴിക്കോട് ഭാഗത്തേക്കുള്ളവർ ഒലവക്കോട് ജംക്ഷനിലെത്തി തിരിഞ്ഞും ചുണ്ണാമ്പുതറ ഭാഗത്തേക്കുള്ളവർ നേരെയും പോകേണ്ടതാണ്.
∙ പുതിയപാലം ഭാഗത്തേക്കുള്ള വാഹനങ്ങൾ ബാങ്ക് റോഡ് വഴിയോ ഒലവക്കോട് ജംക്ഷനിലെത്തി ഇടത്തേക്കു തിരിഞ്ഞോ പോകേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

