ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.
പ്രശാന്തിന് കോടതി ജാമ്യം അനുവദിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് കേസിൽ അനുകൂല ഉത്തരവിട്ടത്.
അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മുൻനിർത്തിയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ ജൂലൈ 23-നാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പി.എസ്.
പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തോടൊപ്പം അറസ്റ്റിലായ മുൻ ബോർഡ് അംഗം എ.
അജികുമാറിന് ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇരുവരെയും ഒരേ ദിവസമാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
2019-ലെ സ്വർണക്കൊള്ള പുറത്തുവരാതെ മറച്ചുപിടിക്കാൻ, 2025-ൽ പി.എസ്. പ്രശാന്ത് പ്രസിഡന്റായിരുന്ന ദേവസ്വം ബോർഡ്, സ്വർണപ്പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സ്ഥാപനത്തിലേക്ക് അയച്ചു നൽകിയെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തൽ.
ബഹുമാനപ്പെട്ട ഹൈക്കോടതിയെ അറിയിക്കാതെയായിരുന്നു ഈ നടപടി.
എന്നാൽ കോടതിയുടെ മുൻകൂർ അനുമതി തേടാത്തത് ഒരു സാങ്കേതിക പിഴവ് മാത്രമാണെന്നായിരുന്നു പി.എസ്. പ്രശാന്തിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം.
പ്രതികളുടെ ഈ വാദങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ അന്വേഷണ സംഘം, ഗൂഡാലോചന അടക്കമുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

