ക്രിസ്തീയ വിശ്വാസത്തിന്റെ ചരിത്രപ്രധാനമായ പാദമുദ്രകളും തിരുശേഷിപ്പുകളും തേടി ഡോ. ജോർജ് എം.
കാക്കനാട് നടത്തിയ തീർത്ഥാടന അനുഭവം അടയാളപ്പെടുത്തുന്ന പുതിയ പുസ്തകം പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങിൽ ഡോ.
തോമസ് മാർ അത്തനാസിയസ് മെത്രാപ്പൊലീത്ത, കേന്ദ്ര ഗ്രാമ വികസന വകുപ്പ് ജോയിന്റ് സെക്രട്ടറിയായി വിരമിച്ച സന്തോഷ് മാത്യുവിന് ആദ്യ പ്രതി നൽകി പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് തിരുമേനിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഗ്രന്ഥകർത്താവിനു പുറമെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
ബിഹാർ കേഡറിൽ ചീഫ് സെക്രട്ടറി റാങ്കിൽ വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനായ സന്തോഷ് മാത്യു തിരുവനന്തപുരം പട്ടം ഇടവകാംഗമാണ്. തുർക്കി മുതൽ അൽബേനിയ വരെയുള്ള ഏഴു രാജ്യങ്ങളിലൂടെയുള്ള യാത്രയാണ് ‘വിശ്വാസത്തിന്റെ ഏഴു വാതിലുകൾ’ എന്ന കൃതിയുടെ ഉള്ളടക്കം.
പ്രമുഖ സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയാണ് ഈ പുസ്തകത്തിന് അവതാരിക തയ്യാറാക്കിയിരിക്കുന്നത്. തുർക്കിയുടെ മണ്ണിൽ റോമ സാമ്രാജ്യത്തിന്റെ ശേഷിപ്പുകളിൽ ഇന്നും മുഴങ്ങിനിൽക്കുന്ന ആദ്യകാല സഭകളുടെ പ്രാർഥനാധ്വനികളിൽ നിന്നാണ് പുസ്തകത്തിന്റെ തുടക്കം.
ഗ്രീസിലെ പാറക്കെട്ടുകൾക്ക് മുകളിൽ ദൈവത്തോടടുത്ത് സ്ഥിതിചെയ്യുന്ന മെറ്റിയോറയിലെ ആശ്രമങ്ങളും, അൽബേനിയയിലെയും മറ്റ് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെയും അതിപുരാതനമായ ദേവാലയങ്ങളും വായനക്കാർക്ക് പുതിയ അനുഭവം പകരുന്നതാണ്. നൂറ്റാണ്ടുകളിലൂടെ പരീക്ഷണങ്ങളെയും അതിജീവിച്ച് നിലകൊണ്ട
ക്രിസ്തീയ വിശ്വാസത്തിന്റെ ആഴമേറിയ ചരിത്രവും അതിന്റെ ജീവസ്സുറ്റ ചൈതന്യവും അനുഭവവേദ്യമാകുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഏഴു രാജ്യങ്ങളിലൂടെയുള്ള സഞ്ചാരം കേവലം ഭൂമിശാസ്ത്രപരമായ ഒരു യാത്ര മാത്രമല്ല മറിച്ച് വിശ്വാസത്തിന്റെ ഉള്ളറകളിലേക്ക് കടുന്നു ചെല്ലുന്ന ഒരു തീർഥാടനമായിരുന്നുവെന്ന് എഴുത്തുകാരൻ പറുയുന്നു.
അവിടത്തെ പ്രാർഥാനാന്തരീക്ഷവും ദൈവസാന്നിധ്യം നൽകിയ ആത്മീയ വെളിച്ചവും വരുംകാല ജീവിത യാത്രയിൽ തനിക്ക് വഴികാട്ടിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

