നഷ്ടപ്പെട്ട കൂട്ടുകാരനെ തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ഗൂഫി എന്ന വളർത്തുനായ.
പ്ലൂട്ടോയെ കാണാതായതിനെ തുടർന്ന് യാതൊരുവിധ ഭക്ഷണവും കഴിക്കാതെ വിഷമിച്ചിരുന്ന ഗൂഫി, ഇപ്പോൾ വീണ്ടും ഭക്ഷണം കഴിച്ച് സാധാരണ നിലയിലേക്ക് മടങ്ങിയിരിക്കുകയാണ്. കോട്ടയം മുട്ടമ്പലം മുരട്ടുപൂവത്തിങ്കൽ വിനയ് ഏബ്രഹാം മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ബെൽജിയം മലെൻവാ ഇനത്തിൽപെട്ട
നായയാണ് പ്ലൂട്ടോ. ഇദ്ദേഹത്തിന്റെ തന്നെയുള്ള മറ്റൊരു വളർത്തുനായയാണ് ബോക്സർ ഇനത്തിൽപെട്ട
ഗൂഫി. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് പ്ലൂട്ടോയെ കാണാതാകുന്നത്.
പ്ലൂട്ടോയെ കാണാതായതുമുതൽ കൂട്ടുകാരന്റെ വേർപാടിൽ മനംനൊന്ത് ഗൂഫി ഭക്ഷണം കഴിക്കുന്നത് പൂർണ്ണമായി അവസാനിപ്പിക്കുകയായിരുന്നു. കുടുംബാംഗങ്ങൾ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് ബുധനാഴ്ച പത്രത്തിൽ ഇവർ പരസ്യം നൽകുകയായിരുന്നു. പരസ്യം ശ്രദ്ധയിൽപ്പെട്ട
മുട്ടമ്പലം സ്വദേശിയായ ശ്രീനി, സമീപത്തെ പാടശേഖരത്തിൽ ചെളിയിൽ കുടുങ്ങിയ നിലയിൽ പ്ലൂട്ടോയെ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ വിവരം ഉടമകളെ അറിയിക്കുകയും ചെയ്തു.
പരസ്യത്തിൽ മുൻകൂട്ടി വാഗ്ദാനം ചെയ്തിരുന്ന 15,000 രൂപ പാരിതോഷികം ശ്രീനിക്ക് കൈമാറുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

