കാപ്പാ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സുഗതന്റെ അവധി അപേക്ഷ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക നടപടികളിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് എതിരെ അച്ചടക്കനടപടി. തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ.
ചിത്ര പി. അരുണിമയെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.
ജയിലിൽ കഴിയുന്ന കൗൺസിലർക്ക് ഔദ്യോഗികമായി അവധിയനുവദിക്കുന്നതിനുള്ള വഴികൾ ഒരുക്കുന്നതിൽ ഈ ഉദ്യോഗസ്ഥ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോർപറേഷനിലെ കോൺഗ്രസ് കക്ഷി നേതാവ് കെ.എസ്.
ശബരീനാഥൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയെ നേരിൽ കണ്ട് ചർച്ച നടത്തിയിരുന്നു.
വകുപ്പ് മന്ത്രിയുടെയും സെക്രട്ടറിയുടെയും വ്യക്തമായ എതിർപ്പുകൾ പൂർണ്ണമായും അവഗണിച്ചുകൊണ്ടാണ് അണ്ടർ സെക്രട്ടറി ഔദ്യോഗിക അവധി അനുവദിച്ച് നൽകുന്ന തരത്തിലുള്ള മറുപടിക്കത്ത് തയ്യാറാക്കി നൽകിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

