ഓണാഘോഷങ്ങളുടെ ഭാഗമായി കൊച്ചി ഫോറം മാളിൽ തീർത്ത വ്യത്യസ്തമായ പൂക്കളം നയനമനോഹരമായ കാഴ്ചയായി മാറുന്നു. 2000 ചതുരശ്ര അടി വിസ്തൃതിയിലാണ് ആകെ 2100 സാരികൾ ഉപയോഗിച്ച് ഈ ബ്രഹ്മാണ്ഡ ‘സാരിപ്പൂക്കളം’ ഒരുക്കിയിരിക്കുന്നത്.
തൊടുപുഴ മഹാറാണി വെഡിങ് കലക്ഷൻസാണ് ഈ മനോഹരമായ കലാസൃഷ്ടി യാഥാർത്ഥ്യമാക്കിയത്. സ്ഥാപനത്തിലെ ജീവനക്കാരുടേതാണ് ഇതിന്റെ രൂപകൽപ്പന.
സിൽക്ക്, കാഞ്ചീപുരം പട്ട് ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാരികൾ ഉപയോഗിച്ച് ഡാവിഞ്ചി സുരേഷും മഹാറാണി ക്രിയേറ്റീവ് ടീമും ചേർന്നാണ് ഇത് അണിയിച്ചൊരുക്കിയത്. സാരികൾ മാത്രം ഉപയോഗിച്ച് തീർത്ത ഏറ്റവും വലിയ പൂക്കളത്തിനുള്ള ഔദ്യോഗിക റെക്കോർഡ് യൂണിവേഴ്സൽ റെക്കോർഡ്സ് ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു.
ചടങ്ങിൽ ഫോറം ചീഫ് എഡിറ്റർ സുനിൽ ജോസഫിൽ നിന്ന് മഹാറാണി ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ വി.എ.റിയാസ് സാക്ഷ്യപത്രം ഏറ്റുവാങ്ങി. സാരിപ്പൂക്കളത്തിന്റെ ഔദ്യോഗിക പ്രദർശനം മരട് നഗരസഭാധ്യക്ഷ അജിത നന്ദകുമാർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വ്യവസായ പ്രമുഖരും വിവിധ സിനിമ- സീരിയൽ താരങ്ങളും ജനപ്രതിനിധികളും ഉൾപ്പെടെയുള്ള പ്രമുഖർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

