പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ചുരത്തിൽ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനുമായി ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിൽ കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി.
ചുരം റോഡിൽ മണ്ണിടിച്ചിലിനും വലിയ പാറകൾ വീഴുന്നതിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ പൊതുജന സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട
എല്ലാ യാത്രകൾക്കും നെല്ലിയാമ്പതി ചുരം വഴിയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതത്തിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശവാസികളുടെ അത്യാവശ്യ യാത്രകൾക്കും, അടിയന്തര വൈദ്യസഹായം ആവശ്യമുള്ള വാഹനങ്ങൾക്കും മാത്രമാണ് ഈ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചിരിക്കുന്നത്.
അല്ലാത്തപക്ഷം വൈകുന്നേരം 6 മുതൽ ചുരം വഴിയുള്ള ഗതാഗതം കർശനമായി നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

