തൃശൂർ നെടുപുഴ മല്ലിത്തറ കടവിൽ കോൾപ്പാടത്ത് ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി. പാടത്തെ വളർത്തു മത്സ്യങ്ങൾക്ക് തീറ്റ നൽകുന്നതിനായി അഞ്ചംഗ സംഘം സഞ്ചരിച്ച മിനി ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്. പാടത്തിന് മധ്യഭാഗത്ത് വെച്ച് ബോട്ട് നിയന്ത്രണം വിട്ടു മുങ്ങുകയായിരുന്നു.
അപകടത്തിൽപ്പെട്ട അഞ്ചുപേരിൽ മൂന്നുപേർ നീന്തി കരയിൽ കയറിയെങ്കിലും, മറ്റ് രണ്ടുപേരെ കണ്ടെത്താനായില്ല.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ കാണാതായവർക്കായി ഊർജിതമായി തെരച്ചിൽ നടത്തിവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

