മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് രമേഷ് പിഷാരടി രാജിവെച്ചു. സംഘടനയെ നിയമനടപടികളിലേക്ക് കൊണ്ടുപോകാന്‍ തനിക്ക് താത്പര്യമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, വ്യക്തിപരമായ കാര്യങ്ങള്‍ അടങ്ങിയ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിലുള്ള അതൃപ്തിയും പ്രകടിപ്പിച്ചു.
സംഘടനയുടെ അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് കോടതിയില്‍ നിന്നും സ്റ്റേ ഉത്തരവ് ലഭിച്ച സാഹചര്യത്തിലാണ് താന്‍ ഈ തീരുമാനമെടുത്തതെന്ന് രമേഷ് പിഷാരടി വിശദീകരിച്ചു. അദ്ദേഹം നടത്തിയ പ്രതികരണം ഇങ്ങനെ: “സംഘടനയുടെ അഡ്ഹോക്ക് കമ്മിറ്റിയുടെ കണ്‍വീനറായി തനിക്ക് ഒരു യോഗം വിളിച്ച് കൂട്ടാനോ മറ്റ് കാര്യങ്ങളോ ചെയ്യാനുള്ള അധികാരമില്ല എന്ന രീതിയിലാണ് സ്റ്റേ വന്നിരിക്കുന്നത്.” ഈ സാഹചര്യത്തില്‍ തല്‍സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“സ്റ്റേ വന്ന സാഹചര്യത്തില്‍ ഞാന്‍ മാറുന്നു. ഇതില്‍ അങ്ങനെ കടിച്ചുതൂങ്ങണമെന്ന യാതൊരു ആഗ്രഹവും എനിക്കില്ല.
ബാക്കി ചുമതലകള്‍ എങ്ങനെയാണെന്ന്” തീരുമാനിക്കേണ്ടത് സംഘടനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ നിയമപരമായ തടസ്സങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തില്‍, ഉത്തരവാദിത്തങ്ങളില്‍ നിന്നും മാറിനില്‍ക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

