നാലു മാസം മുൻപ് വിവാഹിതയായ കൊല്ലം സ്വദേശിനിയായ അഞ്ജുവിന് നേരെ ഭർത്താവിന്റെയും ബന്ധുക്കളുടെയും ക്രൂരമായ പീഡനം. സ്ത്രീധനത്തിന്റെ പേരിൽ മാനസികമായി വേട്ടയാടിയെന്നും, പിന്നീട് സൗദി അറേബ്യയിൽ വെച്ച് ശാരീരികമായി ക്രൂരമായി മർദ്ദിച്ചതായും യുവതി വെളിപ്പെടുത്തുന്നു.
കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും അഞ്ജു ആരോപിച്ചു. താൻ ഒരു മോശം വ്യക്തിയാണെന്ന് വരുത്തിത്തീർക്കാനായി നിർബന്ധിച്ച് പലതും പറയിപ്പിച്ച് ഓഡിയോ റെക്കോർഡ് ചെയ്ത് ബന്ധുക്കൾക്കും നാട്ടുകാർക്കും അയച്ചു നൽകിയെന്നും, ഭർത്താവിന്റെ ഇത്തരം അതിക്രമങ്ങളെല്ലാം അയാളുടെ വീട്ടുകാർക്ക് അറിയാമെന്നും അഞ്ജു വ്യക്തമാക്കി.
“താൻ സൈക്കോപാത്തിനെപ്പോലെയാണ് ഭർത്താവ് പെരുമാറിയത്” എന്ന് അവർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

