വടകര ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വിവാദമായ ‘കാഫിർ സ്ക്രീൻഷോട്ട്’ കേസിലെ പ്രതിയും സിപിഎം നേതാവുമായ ജിതിൻ ഭാസ്കറിന് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. കർശനമായ ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്.
ജിതിൻ ഭാസ്കറിന് ജാമ്യം നൽകുന്നതിനെതിരെ അന്വേഷണ സംഘം ശക്തമായ എതിർപ്പാണ് കോടതിയിൽ ഉന്നയിച്ചത്. പ്രതി ജാമ്യത്തിൽ പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കൂടാതെ, ഇയാളുടെ റിമാൻഡ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) കോടതിയിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്തിരുന്നു. നിലവിൽ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റിയുടെ മുൻ അംഗവും സിപിഎം തുരുത്തി ലോക്കൽ കമ്മിറ്റി അംഗവുമാണ് ജിതിൻ.
കേസിന്റെ പശ്ചാത്തലം
വിവാദമായ കാഫിർ സ്ക്രീൻഷോട്ട് സന്ദേശം വാട്സാപ്പിലെ ബ്രോഡ്കാസ്റ്റ് സംവിധാനം വഴി ഇരുന്നൂറിലധികം ആളുകൾക്കും ഗ്രൂപ്പുകൾക്കും ജിതിൻ അയച്ചതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ നടപടി സാമൂഹിക ഐക്യം തകർക്കുന്നതിനും കലാപത്തിന് ആഹ്വാനം ചെയ്യുന്നതിനും കാരണമായെന്ന് ആരോപിച്ച് തെളിവ് നശിപ്പിക്കൽ, പ്രേരണാക്കുറ്റം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ജിതിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ഫൊറൻസിക് പരിശോധനയിലെ കണ്ടെത്തലുകൾ പ്രകാരം, ജിതിൻ അയച്ച സന്ദേശം ആദ്യം ലഭിച്ചത് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനാണ്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച ‘വടകര സ്ക്വാഡ്’ എന്ന വാട്സാപ് ഗ്രൂപ്പിലൂടെയാണ് സന്ദേശം കൈമാറപ്പെട്ടത്.
തുടർന്ന് റിബേഷ് ഇത് ‘റെഡ് എൻകൗണ്ടർ’ എന്ന ഗ്രൂപ്പിലേക്ക് പങ്കുവെക്കുകയായിരുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

