രാജ്യത്തെ ആകെയുള്ള സ്വർണ ഉപഭോഗത്തിലും വ്യാപാരത്തിലും 30 ശതമാനത്തിലധികം വിഹിതം കേരളത്തിന്റേതാണെന്ന് ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി. സി.
വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച കേരള ജ്വല്ലറി ഇന്റർനാഷണൽ ഫെയർ 2026-ന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വർണത്തിന്റെ വ്യാപാരമേഖലയിലെ ഈ വലിയ സ്വാധീനം കണക്കിലെടുത്ത് കേരളത്തെ സുവർണ കേരളം എന്ന് വിശേഷിപ്പിക്കാമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ പ്രമുഖ ജ്വല്ലറി ബ്രാൻഡുകൾക്ക് ലോകമെമ്പാടുമുള്ള പതിനഞ്ചോളം രാജ്യങ്ങളിലായി നാനൂറോളം ശാഖകളുണ്ടെന്നത് അന്താരാഷ്ട്ര തലത്തിൽ കേരളത്തിന്റെ കരുത്ത് വ്യക്തമാക്കുന്നു.
പതിറ്റാണ്ടുകളായി വ്യാപാരികൾ കാത്തുസൂക്ഷിക്കുന്ന വിശ്വാസ്യതയും ഗുണനിലവാരവും ഈ നേട്ടത്തിന് അടിസ്ഥാനമാണ്. ആഭരണ രൂപകൽപ്പനയിൽ കേരളത്തിന്റെ തനത് സംസ്കാരങ്ങളായ ക്ഷേത്ര ശില്പങ്ങൾ, കഥകളി, ചുണ്ടൻ വള്ളങ്ങൾ, പടയണി എന്നിവ ഉൾപ്പെടുത്തുന്നത് ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ജ്വല്ലറി മേഖലയുടെ വികസനത്തിൽ സർക്കാർ പൂർണ പിന്തുണ നൽകുമെന്ന് വ്യവസായ-വിവരസാങ്കേതിക വകുപ്പ് മന്ത്രി പി. കെ.
കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഈ രംഗത്ത് നിക്ഷേപം നടത്താൻ താൽപ്പര്യമുള്ളവർക്ക് സർക്കാർ എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
കെ.ജി.എസ്.എം.എ. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ചടങ്ങിൽ അധ്യക്ഷനായി.
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്.
അബ്ദുൽ നാസർ, എം.എൽ.എ പി. എം.
എ. സമീർ, ജെം ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ എക്സിക്യൂട്ടീവ് ഡയറക്ടർ സബ്യസാചി റേ, വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യ റീജിയണൽ സി.ഇ.ഒ സച്ചിൻ ജെയിൻ, ഐ.എ.ജി.ഇ.എസ് സി.ഇ.ഒ കൗശ്ലേന്ദ്ര സിൻഹ, ജോസ് ആലുക്കാസ് മാനേജിങ് ഡയറക്ടർ വർഗീസ് ആലുക്ക, ശ്സിയാം മെഹ്റ, എ.
എസ്. ശ്രീറാം, ബാലസുബ്രഹ്മണ്യൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
75,000 ചതുരശ്ര അടി വിസ്തീർണത്തിൽ നടക്കുന്ന മൂന്ന് ദിവസത്തെ മേളയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുന്നൂറിലധികം പ്രതിനിധികളും, കേരളത്തിലെ പന്ത്രണ്ടായിരത്തോളം സ്വർണവ്യാപാരികളും പങ്കുചേരുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 400 ഓളം ജ്വല്ലറി നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സാന്നിധ്യം മേളയുടെ പ്രധാന ആകർഷണമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

