കൊച്ചിയിലും കോഴിക്കോടുമായി പ്രവർത്തിച്ചു വരുന്ന യുഎസ് ആസ്ഥാനമായ മെഡിക്കൽ കോഡിങ് സ്ഥാപനമായ കോറോ ഹെൽത്ത്, മുന്നറിയിപ്പില്ലാതെ കൂട്ടപ്പിരിച്ചുവിടലിന് നീക്കം നടത്തി. രാവിലെ പതിവുപോലെ ജോലിയിൽ പ്രവേശിക്കാനെത്തിയ ജീവനക്കാർ തങ്ങളെ പിരിച്ചുവിട്ട
വിവരം അറിഞ്ഞത് ഓഫീസിൽ എത്തിയതിന് ശേഷമാണ്. ഇതോടെ ഏകദേശം 800-ഓളം ജീവനക്കാരാണ് തൊഴിൽ നഷ്ടപ്പെട്ട് പ്രതിസന്ധിയിലായത്.
കമ്പനി നിലവിൽ സാമ്പത്തിക നഷ്ടത്തിലാണെന്നും, പിരിച്ചുവിടുന്നവർക്ക് മൂന്നു മാസത്തിനുള്ളിൽ നഷ്ടപരിഹാരത്തുക ലഭ്യമാക്കാമെന്നുമാണ് മാനേജ്മെന്റിന്റെ വിശദീകരണം. എന്നാൽ അപ്രതീക്ഷിതമായ ഈ തീരുമാനം ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി.
തുടർന്ന് ജനപ്രതിനിധികൾ വിഷയത്തിൽ ഇടപെടുകയും, പിരിച്ചുവിടൽ നടപടികൾ തൽക്കാലത്തേക്ക് മരവിപ്പിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

