സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയിൽ ഭരണപരമായ പ്രതിസന്ധികൾ രൂക്ഷമാകുന്നു. സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അംഗങ്ങളായിരുന്ന ജയൻ ചേർത്തല, കൈലാഷ് എന്നിവർ തങ്ങളുടെ സ്ഥാനങ്ങളിൽ നിന്നും രാജിവെച്ചു.
ജൂൺ 21-ന് നടന്ന വാർഷിക പൊതുയോഗത്തിൽ വെച്ചാണ് ഇരുവരും തങ്ങളുടെ രാജി പ്രഖ്യാപിച്ചത്. തുടർന്ന് ഔദ്യോഗികമായി ഇ-മെയിൽ വഴിയും ഇവർ രാജിക്കത്ത് സമർപ്പിച്ചു.
സംഘടനയിൽ ഇനി തുടരാൻ താൽപ്പര്യമില്ലെന്ന് ജയൻ ചേർത്തല വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അഡ്ഹോക്ക് കമ്മിറ്റിയുടെ സാധുതയെ ചോദ്യം ചെയ്തുകൊണ്ട് ശ്വേത മേനോൻ രംഗത്തെത്തി.
താൻ രാജിക്കത്ത് നൽകിയിട്ടില്ലെന്നും, സംഘടനയുടെ ബൈലോ പ്രകാരം നിലവിലെ കമ്മിറ്റിക്ക് തന്നെയാണ് അധികാരമെന്നും അവർ ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ ഗൗരവകരമായ ആരോപണങ്ങളാണ് ശ്വേത മേനോൻ ഉന്നയിക്കുന്നത്.
ശ്വേത മേനോൻ വ്യക്തമാക്കിയ കാര്യങ്ങൾ ഇപ്രകാരം: “ഇത്രയും ദിവസം ഞാൻ മൗനം പാലിച്ചത് അമ്മയ്ക്ക് വേണ്ടിയായിരുന്നു. ഞാന്‍ നിശബ്ദത പാലിച്ചാല്‍ സംഘടനയുമായി ബന്ധപ്പെട്ട
വിവാദങ്ങള്‍ അവസാനിക്കുമെന്ന് ഞാന്‍ കരുതി. പക്ഷേ എന്റെ പേര് തുടര്‍ച്ചയായി ലക്ഷ്യം വെക്കപ്പെടുകയും കരിവാരിത്തേക്കാന്‍ ശ്രമം നടക്കുകയുമാണ്.
എന്റെ നിരപരാധിത്വം തെളിയിക്കാതെ ഇനി ഞാൻ പടിയിറങ്ങില്ല. അവര്‍ ഇന്ന് പറഞ്ഞത് ഞാന്‍ ജനങ്ങളെ വഞ്ചിച്ചുവെന്നാണ്.
അമ്മയെ അനാഥമാക്കിയെന്ന്. അല്ല.
ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല. അമ്മയെ അനാഥമാക്കിയിട്ടുമില്ല.
ജൂണ്‍ 21 ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗില്‍, ഞങ്ങളുടെ കമ്മിറ്റി രാജി വെക്കണം എന്ന മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ടയുമായിട്ടാണ് ചിലർ വന്നത്. കൃത്യമായി പറഞ്ഞാല്‍ 10- 15 പേര്.
അവർ നിരവധി ആരോപണങ്ങൾ ഉൾക്കൊള്ളുന്ന, നേരത്തെ അച്ചടിച്ച ഒരു പ്രമേയം വിതരണം ചെയ്തു. അതില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിക്കെതിരായുള്ള അടിസ്ഥാനമില്ലാത്ത നിരവധി ആരോപണങ്ങള്‍ ഉണ്ടായിരുന്നു.
അതിന് ഞങ്ങള്‍ക്ക് വ്യക്തവും വിവരാധിഷ്ഠിതവും നിയമപരവുമായ ഉത്തരങ്ങള്‍ ഉണ്ടായിരുന്നു. ആ പ്രമേയം എനിക്ക് കൈമാറിയെങ്കിലും, അമ്മയിലെ ബൈലോ ആര്‍ട്ടിക്കിള്‍ 12 (ഇ) പ്രകാരം അത് പാസായിട്ടില്ല.
അന്ന് ഹാജരായ 243 അംഗങ്ങളിൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷമായ 162 അംഗങ്ങളുടെ പിന്തുണ ലഭിക്കാത്തതിനാൽ ആ പ്രമേയം പാസ്സായിട്ടുമില്ല. അതിന് യാതൊരു നിയമബലവുമില്ല.” അഡ്ഹോക്ക് കമ്മിറ്റിക്ക് നിയമസാധുതയില്ലെന്ന് ആവർത്തിക്കുന്ന ശ്വേത മേനോൻ, ബൈലോ പ്രകാരം തിരഞ്ഞെടുക്കപ്പെട്ട
കമ്മിറ്റിക്ക് മാത്രമാണ് അധികാരമെന്നും വ്യക്തമാക്കി. സ്ഥാപിത താൽപ്പര്യക്കാർ സംഘടനയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്നും, സംഘടനയുടെ പ്രവർത്തനങ്ങളെ താൻ തടസ്സപ്പെടുത്തിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

