വടകരയിലെ വിവാദപരമായ ‘കാഫിർ’ സ്ക്രീൻ ഷോട്ട് പ്രചാരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രതികരണവുമായി കെ.കെ.
ശൈലജ രംഗത്തെത്തി. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള അന്വേഷണത്തെ പൂർണ്ണമായും സ്വാഗതം ചെയ്യുന്നതായി അവർ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് വേളയിൽ വടകര മണ്ഡലത്തിലെ സ്ഥാനാർഥി മാത്രമായിരുന്നു താനെന്നും, ഇതിന്റെ പേരിൽ വർഗീയ ധ്രുവീകരണം നടന്നിട്ടില്ലെന്നും കെ.കെ. ശൈലജ ചൂണ്ടിക്കാട്ടി.
വിഷയത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെ അവർ പറഞ്ഞത് ഇങ്ങനെ: “ആയിക്കോട്ടെ. അതിന്റെ അന്വേഷണം നടക്കട്ടെ.
എല്ലാ കാര്യങ്ങളും അന്വേഷിച്ച് കണ്ടുപിടിക്കട്ടെ. ഞാൻ അവിടെയൊരു സ്ഥാനാർഥിയായി എന്നതല്ലേയുള്ളു.
ആരാണെന്നുള്ളത് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ കണ്ടെത്തട്ടെ. വർഗീയ ധ്രുവീകരണമൊന്നും ഉണ്ടായിട്ടില്ല.” സമൂഹമാധ്യമങ്ങൾ വഴി തെറ്റായ പ്രചാരണങ്ങൾ നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് വിഷയത്തിൽ ഔദ്യോഗികമായ അന്വേഷണത്തിന് തുടക്കമായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

