കേരളത്തിൽ സന്ദർശനത്തിനെത്തിയ വിദേശ വനിതയ്ക്ക് ലഭിച്ച തിക്താനുഭവം പിന്നീട് മാറിയത് അവിസ്മരണീയമായൊരു നന്മയുടെ നേർക്കാഴ്ചയായാണ്. ഇന്ത്യ വിറ്റ്കിൻ എന്ന വിദേശ സഞ്ചാരി തനിക്ക് നേരിട്ട
ആശ്വാസകരമായ അനുഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. സംഭവം ഇങ്ങനെ
വർക്കലയിൽ വെച്ച് യുഎസിലേക്ക് കൊറിയർ അയക്കുന്നതിനായി ഡിഎച്ച്എൽ ഓഫീസിൽ എത്തിയതായിരുന്നു യുവതി.
ഇതിനിടെ പണം പിൻവലിക്കുന്നതിനായി എടിഎം കൗണ്ടർ സന്ദർശിച്ചെങ്കിലും, അബദ്ധവശാൽ എടിഎം കാർഡ് അവിടെ മറന്നുവെക്കുകയായിരുന്നു. കാർഡ് നഷ്ടപ്പെട്ട
വിവരം അറിഞ്ഞതോടെ പരിഭ്രാന്തയായ യുവതി, ഡിഎച്ച്എൽ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. എന്നാൽ, ആറ് മണിക്കൂറോളം യാത്ര ചെയ്ത് തന്നെ കണ്ടെത്തി എടിഎം കാർഡ് തിരിച്ചേൽപ്പിച്ച ഓട്ടോ ഡ്രൈവർ കൃഷ്ണൻ എന്ന വ്യക്തിയുടെ പ്രവൃത്തി യുവതിയെ അത്ഭുതപ്പെടുത്തി.
ഞായറാഴ്ചയായതിനാൽ കാർഡ് കൊറിയർ വഴി അയക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ്, തൻ്റെ രണ്ട് സുഹൃത്തുക്കളെയും കൂട്ടി അദ്ദേഹം ഓട്ടോറിക്ഷയിൽ നേരിട്ടെത്തിയത്. ഏകദേശം 14 മണിക്കൂറോളം യാത്ര ചെയ്താണ് അദ്ദേഹം കാർഡ് തിരികെ നൽകിയത്.
ഈ സേവനത്തിന് പ്രതിഫലം നൽകാൻ യുവതി തയ്യാറായെങ്കിലും, താനൊരു ബജറ്റ് യാത്രക്കാരിയാണെന്ന് മനസ്സിലാക്കിയ അദ്ദേഹം പണം സ്വീകരിക്കാൻ വിസമ്മതിച്ചു. സമൂഹമാധ്യമങ്ങളിൽ വൈറലായ കുറിപ്പ്
“ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്, കൃഷ്ണൻ.
എന്റെ ജീവിതം തന്നെ തിരികെ തന്നു” എന്ന് ഇൻസ്റ്റാഗ്രാമിൽ കുറിച്ചുകൊണ്ട് യുവതി അദ്ദേഹത്തോടുള്ള നന്ദി രേഖപ്പെടുത്തി. കർമ്മത്തിൽ താൻ വിശ്വസിക്കുന്നുവെന്നും, സ്നേഹത്തിന്റെയും കരുണയുടെയും പ്രതീകമായി കൃഷ്ണനെ കാണുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ഈ വീഡിയോ ഇതിനോടകം രണ്ടര ലക്ഷത്തോളം പേരാണ് കണ്ടത്. ഇന്ത്യക്കാരുടെ കരുതലിനെയും മലയാളികളുടെ നന്മയെയും പ്രശംസിച്ച് നിരവധി പേരാണ് കമന്റുകളിലൂടെ പ്രതികരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

