മലപ്പുറം കൊണ്ടോട്ടി തങ്ങള്‍സ് റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണാഭരണ നിര്‍മാണ ശാലയില്‍ ഇന്നലെ രാത്രി ഒമ്പതു മണിയോടെ കവര്‍ച്ച നടന്നു. മഹാരാഷ്ട്ര സ്വദേശിയായ രാമദാസ് നിഗം ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് അക്രമം അരങ്ങേറിയത്.
കവര്‍ച്ചാ സംഘം ഉടമയേയും മകനേയും അക്രമിച്ച ശേഷം രണ്ടര ലക്ഷം രൂപ കവര്‍ന്നെടുത്തു. സംഭവദിവസം രാത്രി കടയടക്കുന്ന സമയത്താണ് നാലംഗ സംഘം കടയിലെത്തിയത്.
തങ്ങള്‍ ആദായ നികുതി വകുപ്പ് (ഇന്‍കം ടാക്സ്) ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയാണു സംഘം കടയ്ക്കുള്ളില്‍ പ്രവേശിച്ചത്. കടയില്‍ രാമദാസിനൊപ്പം മകനും ഉണ്ടായിരുന്നു.
സംഘം അക്രമത്തിന് മുതിര്‍ന്നതോടെ ഇരുവരും പുറത്തേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഈ സമയം കടയിലെ മേശയില്‍ സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുക്കുകയായിരുന്നു.
പുറത്തേക്കോടിയ ഉടമ ബഹളം വെച്ചതോടെ സമീപത്തെ വ്യാപാരികളും നാട്ടുകാരും തടിച്ചുകൂടി. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് സംഘത്തിലെ ഒരാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
താനൂര്‍ സ്വദേശിയായ അയൂബ് ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
പ്രതിയുടെ പക്കല്‍ നിന്നും കവര്‍ച്ച ചെയ്ത തുക മുഴുവനായും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട
മറ്റു മൂന്ന് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പോലീസ് വ്യക്തമാക്കി. പ്രതികളെ ഉടന്‍ തന്നെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

