മാവോയിസ്റ്റ് ഭീകരതയെ പൂർണമായും തുടച്ചുനീക്കുന്നതിന്റെ വക്കിലാണ് ഇന്ത്യയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 10 വർഷത്തിനിടെ മാവോയിസ്റ്റ് അക്രമങ്ങളിൽ 52 ശതമാനം കുറവുണ്ടായിട്ടുണ്ടെന്നും ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ വിജയിക്കാൻ നരേന്ദ്ര മോദി സർക്കാരിന് കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അർദ്ധസൈനിക സേനയുടെ 59-ാമത് റൈസിംഗ് ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി. കഴിഞ്ഞ 10 വർഷത്തിനിടെ മാവോയിസ്റ്റ് അക്രമസംഭവങ്ങൾ 52 ശതമാനമായി കുറഞ്ഞു.
മരണസംഖ്യ 70 ശതമാനമാണെന്നും മാവോയിസ്റ്റ് ബാധിത ജില്ലകളുടെ എണ്ണം 96 ൽ നിന്ന് 45 ആയി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ മാവോയിസ്റ്റ് തീവ്രവാദം അവസാനിപ്പിക്കാനുള്ള ദൃഢനിശ്ചയത്തിലാണ് ഞങ്ങൾ.
ജാർഖണ്ഡ് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ മാവോയിസ്റ്റ് ഭീകരത തുടച്ചുനീക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. ഉന്മൂലനത്തിൻ്റെ വക്കിലാണ് അവ ഇപ്പോൾ.
ഈ യുദ്ധത്തിൽ കേന്ദ്ര സർക്കാർ വിജയിക്കുകയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. Story Highlights: India On Verge Of Completely Eliminating Maoist Extremism: Amit Shah
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

