അമേരിക്കയിലെ പ്രശസ്തമായ വിസ്കോൺസിൻ–മാഡിസൺ സർവകലാശാലയിൽ കാജ സാഹിബിന് പിഎച്ച്ഡി ഗവേഷണത്തിന് പ്രവേശനം ലഭിച്ചു. രണ്ട് കോടി രൂപയുടെ ഫെലോഷിപ് ആനുകൂല്യങ്ങളോടെയാണ് ഈ അപൂർവ്വ നേട്ടം.
കോട്ടയം സിഎംഎസ് കോളജ് (ഓട്ടോണമസ്) രസതന്ത്ര വിഭാഗത്തിലെ എംഎസ്സി അനലറ്റിക്കൽ കെമിസ്ട്രി (2022–2024) വിദ്യാർഥിയും പ്രോജക്ട് അസ്സിസ്റ്റന്റുമാണ് അദ്ദേഹം. ‘അൺലോക്കിങ് ദി നെക്സ്റ്റ് ജനറേഷൻ ഓഫ് ഫങ്ഷനൽ സോഫ്റ്റ് മാറ്റർ’ എന്ന ഗവേഷണ മേഖലയിലാണ് വിസ്കോൺസിൻ–മാഡിസൺ സർവകലാശാലയിൽ കാജ ഡോക്ടറൽ പഠനം പൂർത്തിയാക്കുക.
പ്രവർത്തനക്ഷമതയുള്ള പുതിയ തലമുറയിലെ സോഫ്റ്റ് മെറ്റീരിയലുകളുടെ വികസനവും അവയുടെ ഗുണവിശേഷങ്ങളും സംബന്ധിച്ച പഠനങ്ങൾക്ക് പ്രാധാന്യമുള്ള ഈ മേഖലയിൽ നൂതന ശാസ്ത്രീയ കണ്ടെത്തലുകൾക്കും സാങ്കേതിക മുന്നേറ്റങ്ങൾക്കും വലിയ സാധ്യതകളാണുള്ളത്. നിലവിൽ കോട്ടയം സിഎംഎസ് കോളജിലെ രസതന്ത്ര വിഭാഗത്തിൽ പ്രോജക്ട് അസിസ്റ്റന്റായി സേവനം അനുഷ്ഠിക്കുകയാണ് കാജ.
ഡോ. റോണി രാജൻ പോളിന്റെയും ഡോ.
ജഗദീഷ്.കെയുടെയും മാർഗനിർദേശത്തിലാണ് അദ്ദേഹം ഗവേഷണ പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ബിരുദാനന്തര പഠനം വിജയകരമായി പൂർത്തിയാക്കിയ ശേഷവും കോളജിലെ ഗവേഷണ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, ഈ കാലയളവിൽ മികച്ച അനുഭവസമ്പത്തും ശാസ്ത്രീയ വൈദഗ്ധ്യവുമാണ് ആർജിച്ചെടുത്തത്.
രാജ്യാന്തര ഗവേഷണരംഗത്ത് വരും ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് സഹപ്രവർത്തകരും അധ്യാപകവൃന്ദവും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

