സുൽത്താൻ ബത്തേരി: വിൽപനയ്ക്കായി മൈസൂരിൽ നിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിലായി. ബത്തേരി പുത്തൻകുന്ന് മാക്കുറ്റി പെലക്കുടി വീട്ടിൽ എബി ഏലീയാസി (35) നെയാണ് ബത്തേരി എസ്ഐ നൗഫൽ സി അറസ്റ്റ് ചെയ്തത്.
വയനാട് ജില്ലാ പൊലീസ് മേധാവി എസ് ദേവ മനോഹറിൻ്റെ മേൽനോട്ടത്തിലും നർക്കോട്ടിംഗ് സെൽ ആൻ്റ് ജെൻ്റർ ജസ്റ്റീസ് ഡിവൈഎസ്പി മനോഹരൻ തച്ചമ്പത്തിൻ്റെ നേതൃത്വത്തിലുമുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. മാക്കുറ്റി പാലത്തിനടുത്ത് വെച്ച് നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇയാൾ കുടുങ്ങിയത്.
പ്രതിയിൽ നിന്ന് ഒരുകിലോഗ്രാം 80 ഗ്രാം കഞ്ചാവും തൂക്കാൻ ഉപയോഗിച്ച ഇലക്ട്രോണിക് ത്രാസും വിൽപനയ്ക്കായി പാക്ക് ചെയ്യാനുള്ള പ്ലാസ്റ്റിക് കവറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

