കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കണ്ടെത്തലിലേക്ക് നയിച്ചതിൽ ഏറ്റവും നിർണ്ണായകമായത് മുൻ ഗൺമാൻ എം.എസ്. അഭിലാഷിന്റെ മൊഴിയാണെന്ന് വ്യക്തമാകുന്നു.
ഫെബ്രുവരി 25നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരെ പ്രതിഷേധ പ്രകടനം നടന്നത്. സമരം നടത്തിയവർ ആയുധങ്ങൾ ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചു എന്നതായിരുന്നു പ്രാഥമിക എഫ്ഐആറിലെ ആരോപണം.
കരിങ്കൊടി കാണിച്ച് മുദ്രാവാക്യം മുഴക്കി കെഎസ്യു പ്രവർത്തകർ ആക്രമിച്ചെന്നും ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേൽപ്പിച്ചെന്നുമാണ് അന്ന് ഗൺമാൻ എം.എസ്. അഭിലാഷ് പൊലീസിൽ പരാതി നൽകിയിരുന്നത്.
ഈ സംഭവവുമായി ബന്ധപ്പെട്ട് കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, വി.വി.
അക്ഷയ്, ബിതുൽ ബാലൻ, സി.എച്ച്. മുബാസ്, അഹമ്മദ് യാസിൻ എന്നിവർ 16 ദിവസത്തോളം റിമാൻഡിൽ കഴിയുകയും ചെയ്തിരുന്നു.
തുടർന്ന് പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ടി.ഒ. മോഹനൻ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് കേസിൽ പുനരന്വേഷണം ആരംഭിച്ചത്.
എന്നാൽ താൻ ആയുധം ഉപയോഗിച്ചുള്ള ആക്രമണം നേരിട്ട് കണ്ടിട്ടില്ലെന്നും അന്ന് പരാതി നൽകാൻ ആവശ്യപ്പെട്ടത് വീണാ ജോർജ് തന്നെയാണെന്നുമാണ് ഗൺമാൻ അഭിലാഷ് എസ്ഐടിക്ക് നൽകിയ പുതിയ മൊഴി. ഈ വെളിപ്പെടുത്തലാണ് കേസിൽ നിർണ്ണായക വഴിതിരിവായത്.
അതേസമയം, തന്നെ ആക്രമിക്കാൻ എത്തിയത് താൻ കണ്ടിട്ടില്ലെന്നും ഗൺമാൻ ആണ് അത് കണ്ടതെന്നുമാണ് വീണാ ജോർജ് എസ്ഐടിയോട് വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ വീണ ആക്രമിക്കപ്പെട്ടുവെന്ന നിലപാടിൽത്തന്നെയാണ് സിപിഎം ഉറച്ചുനിൽക്കുന്നത്.
റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകർ എത്തിയത് ബൊക്കെ നൽകാനാണോ അതോ ആക്രമിക്കാനാണോ എന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ ചോദ്യം ചെയ്തു.
പ്രതിപക്ഷത്തായിരുന്ന കാലത്ത് ചെയ്ത തെറ്റുകൾ വെള്ളപൂശാൻ പ്രത്യേക അന്വേഷണ സംഘത്തെ ഉപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേസിന്റെ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കി എസ്ഐടി തലവനും കെഎപി നാലാം ബറ്റാലിയൻ കമാൻഡുമായ യു.
പ്രേമൻ ഡിജിപിക്ക് സമർപ്പിച്ചത് തന്റെ സർവീസിൽ നിന്നും വിരമിക്കുന്ന ദിവസമായ ശനിയാഴ്ചയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

