പ്രമുഖ തെന്നിന്ത്യൻ താരം വിജയ് സേതുപതി നായകനായെത്തുന്ന പുതിയ ചിത്രം ‘ബത്ത’യുടെ (Baththa) ജൂക്ക്ബോക്സ് ഔദ്യോഗികമായി റിലീസ് ചെയ്തു. പത്ത് ഗാനങ്ങളാണ് ഈ ജൂക്ക്ബോക്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സംവിധായകൻ ബാലാജി തരണീധരൻ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകൻ ആറ്റ്ലി അവതരിപ്പിക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിച്ചിരിക്കുന്നത് പ്രിയ ആറ്റ്ലി, മുറാദ് ഖേതാനി എന്നിവർ ചേർന്നാണ്.
‘നടുവുല കൊഞ്ചം പക്കാത്തെ കാണോം’, ‘സീതാകാന്തി’ എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ് സേതുപതിയും ബാലാജി തരണീധരനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. സായ് അഭ്യങ്കർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
മലയാളി താരം ലിജോമോൾ ജോസ് ആണ് ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത്. വിന്റേജ് ലുക്കിൽ വിജയ് സേതുപതി ബീഡി വലിച്ച് നിൽക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മികച്ച സിനിമാനുഭവമായിരിക്കും ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുക എന്ന സൂചനയാണ് പുറത്തുവന്ന വിവരങ്ങൾ നൽകുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവന്നിരുന്നു.
സായ് അഭ്യങ്കർ ഈണം നൽകിയ ഈ ഗാനം അച്ഛൻ- മകൾ ആത്മബന്ധത്തെ ആസ്പദമാക്കിയുള്ളതാണ്. കെ കെ നഗർ ഗാന ജീവ ആണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്.
സായ് അഭ്യങ്കർ, വംഗൽ പുള്ള വിക്കി, തമിഴ് ആധവൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം 2026 ഒക്ടോബർ 1-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
അതേസമയം, വിജയ് സേതുപതി, സായ് പല്ലവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മണി രത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ‘ഇഞ്ചി വെള്ളം’ എന്നാണ് ചിത്രത്തിന്റെ പേര്.
ഈ ചിത്രം 2027 ജനുവരിയിൽ തിയേറ്ററുകളിൽ എത്തും. മണി രത്നത്തിന്റെ 2018 ചിത്രം ‘ചെക്ക ചിവന്ത വാനത്തിൽ’ വിജയ് സേതുപതി മുൻപ് അഭിനയിച്ചിട്ടുണ്ട്.
ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും ചേർന്നാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. നിലവിൽ ബിഗ് ബോസ് തമിഴിന്റെ അവതാരകനായുള്ള തിരക്കുകൾക്കൊപ്പം നിരവധി പുതിയ സിനിമകളിലും വിജയ് സേതുപതി സജീവമാണ്.
പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ‘സ്ലം ഡോഗ്’, ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്യുന്ന ‘പോക്കറ്റ് നോവൽ’, ബാലാജി തരണീതരൻ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രം, രാജ് ആൻഡ് ഡികെ സംവിധാനം ചെയ്യുന്ന ‘ഫർസി 2’ എന്നിവയാണ് അദ്ദേഹത്തിന്റെതായി അണിയറയിലുള്ള മറ്റ് പ്രധാന പ്രൊജക്റ്റുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

