തിരുവനന്തപുരം: കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്. സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് മേൽ കടന്നുകയറാനുള്ള ഏതുതരം നീക്കങ്ങളെയും പാർട്ടി ശക്തമായി ചെറുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതുസംബന്ധിച്ച് അദ്ദേഹം വ്യക്തമാക്കിയത് ഇങ്ങനെ: “മുസ്ലിം ലീഗിന്റെ ഒരു മന്ത്രി അവരുടെ രാഷ്ട്രീയ ലക്ഷ്യം മുഴുവൻ ‘മതം, മതം, മതം’ എന്നാണെന്ന് പറയുന്നുണ്ട്. അവരുടെ ആശയപ്രചാരകനായ കാന്തപുരം സ്ത്രീകൾ വീടിനുള്ളിൽ തന്നെ കഴിയണമെന്നും പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്നും സൂചിപ്പിക്കുന്ന രീതിയിലാണ് സംസാരിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ഭരണഘടനയും രാജ്യത്തെ നിയമങ്ങളും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിലാണ് അവരുടെ സമീപനം,” രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

