പൂനെയിലെ ഫ്ലാറ്റിൽ മലയാളി കുടുംബത്തിലെ മൂന്ന് അംഗങ്ങൾ മരിച്ച സംഭവം സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമുള്ള ആത്മഹത്യയാണെന്ന നിഗമനത്തിൽ പൊലീസ്. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ വിനോദ് പി എസ് (47), ഭാര്യ സിൽജ പിളള (44), മകൾ പൂർണിമ (20) എന്നിവരാണ് മരണപ്പെട്ടത്.
പിംപ്രിയിലെ മോർവാഡിയിലുള്ള വാടക ഫ്ലാറ്റിലായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്. ശനിയാഴ്ച രാവിലെ നടന്ന സംഭവം ശനിയാഴ്ച രാവിലെ സ്കൂൾ അധ്യാപികയായ സിൽജ ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
തുടർന്ന് ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ ഫ്ലാറ്റിലെത്തി പരിശോധിച്ചപ്പോഴാണ് മൂവരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. വിനോദിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സിൽജയെയും മകൾ പൂർണിമയെയും അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. വിഷപ്പുക ശ്വസിച്ചെന്ന് സംശയം ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ പൊലീസിന് ആത്മഹത്യാക്കുറിപ്പും ഒരു രാസവസ്തു അടങ്ങിയ കുപ്പിയും ലഭിച്ചിട്ടുണ്ട്.
വിനോദ് ഓൺലൈൻ മാർഗ്ഗം വരുത്തിയ രാസവസ്തു കത്തിച്ചപ്പോൾ ഉണ്ടായ വിഷപ്പുക ശ്വസിച്ചാണ് മൂവരും ജീവനൊടുക്കിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്. കുടുംബം നേരിട്ടിരുന്ന കടുത്ത സാമ്പത്തിക ബാധ്യതകളാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
കടുത്ത സാമ്പത്തിക ബാധ്യത ഐഐഎം അഹമ്മദാബാദിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പഠനം പൂർത്തിയാക്കിയ വിനോദിന് ഒന്നര വർഷം മുമ്പ് ജോലി നഷ്ടമായിരുന്നു. വലിയ കടബാധ്യതകൾ നേരിട്ടിരുന്ന കുടുംബം മൂന്നു വർഷം മുമ്പ് നെഹ്റു നഗറിലുണ്ടായിരുന്ന സ്വന്തം വീട് വിറ്റ ശേഷമാണ് മോർവാഡിയിലെ വാടക ഫ്ലാറ്റിലേക്ക് താമസം മാറിയത്.
മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്. സംഭവസ്ഥലത്തു നിന്നും ശേഖരിച്ച സാമ്പിളുകൾ പൊലീസ് ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.
അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

