കേരളത്തില്‍ തുടരുന്ന കനത്ത മഴക്കെടുതിയില്‍ അതീവ ദുഃഖം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട
കുടുംബങ്ങളോട് തന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് അവര്‍ എക്സില്‍ കുറിച്ചു. കാണാതായവര്‍ സുരക്ഷിതമായി തിരിച്ചെത്തുന്നതിനും പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനും വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
ഈ ദുഷ്കരമായ വേളയില്‍, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ നേരിട്ട് രംഗത്തിറങ്ങി ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ബാധിക്കപ്പെട്ടവര്‍ക്കൊപ്പം നിലകൊള്ളാനും സാധ്യമായ എല്ലാവിധ പിന്തുണയും നല്‍കാനും എല്ലാ കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകരോടും ഞാന്‍ അഭ്യര്‍ഥിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ സമാനമായ രീതിയില്‍ രാഹുല്‍ ഗാന്ധിയും വിഷയത്തില്‍ പ്രതികരിച്ചിരുന്നു. കേരളത്തിലുടനീളം കനത്ത മഴയുണ്ടാക്കിയ നാശനഷ്ടങ്ങളില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. കാണാതായവര്‍ സുരക്ഷിതരായിരിക്കട്ടെയെന്നും, പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു.
മലയോര മേഖലകളില്‍ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “My heart goes out to the people of Kerala affected by the devastating rains.
My deepest condolences to the families who have lost loved ones. I pray for the safe return of those who are missing and a speedy recovery for the injured.In this difficult hour, the Congress-led UDF…” – Priyanka Gandhi Vadra (@priyankagandhi) August 2, 2026
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

