സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനം എന്ന ചലച്ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ച് നടന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഭദ്രദീപം തെളിയിച്ച് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
ലഹരിയില്ലാത്ത സിനിമാ സെറ്റ് എന്ന ആശയം മുന്നോട്ട് വെച്ചുകൊണ്ടാണ് ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്. ചടങ്ങിൽ വെച്ച് മന്ത്രി രമേശ് ചെന്നിത്തല സംസാരിച്ചു: “സമൂഹത്തെ ശക്തമായി സ്വാധീനിക്കാൻ കഴിയുന്ന മാധ്യമമാണ് സിനിമ.
അതുകൊണ്ടുതന്നെ ലഹരിവിരുദ്ധ ബോധവത്കരണത്തിൽ സിനിമാ മേഖലയുടെ പങ്കാളിത്തം വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും.” ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ശബരിമലയുടെ മാതൃകയിൽ ഒരുക്കിയ സെറ്റിൽ വെച്ചാണ് പരിപാടികൾ നടന്നത്. ചടങ്ങിൽ വെച്ച് നായകൻ സൈജു കുറുപ്പ്, സംവിധായകൻ രാജേഷ് നായർ, നിർമ്മാതാക്കളായ അജിത്ത് വിനായക, ശരത് വിനായക, തിരക്കഥാകൃത്ത് ഡോ.
കെ. അമ്പാടി, നായിക സിതാര വിജയൻ, ഛായാഗ്രാഹകൻ സജാദ് കക്കു, കലാസംവിധായകൻ രാഖിൽ എന്നിവർ ആഭ്യന്തരമന്ത്രിയിൽ നിന്ന് ‘തൂഫാൻ വാരിയർ’ ബാഡ്ജ് ഏറ്റുവാങ്ങി.
അജിത് വിനായക ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രം വിനായക അജിത് ആണ് നിർമ്മാണച്ചുമതല നിർവഹിക്കുന്നത്. രഞ്ജിൻ രാജ് സംഗീതം പകരുന്ന ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്: പ്രോജക്റ്റ് ഡിസൈനർ: ആർ ജയചന്ദ്രൻ, എഡിറ്റർ: അജീഷ് ഇടമൺ, പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: പാർത്ഥൻ സി, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, അസ്സോസിയേറ്റ് ഡയറക്റ്റർ: നിധീഷ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, ഡിസൈൻ: ഇല്ലുമിനാർട്ടിസ്റ്റ്, പി ആർ ഓ: പ്രതീഷ് ശേഖർ.
സംസ്ഥാന സർക്കാരിന്റെയും പോലീസ് സേനയുടെയും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

