കണ്ണൂർ ജില്ലയിൽ 11 വയസ്സുകാരിയെ ബലമായി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ വിരമിച്ച പോലീസ് സബ് ഇൻസ്പെക്ടർ അറസ്റ്റിലായി. പരിയാരം കാപ്പുങ്ങൽ സ്വദേശിയായ ഇ.വി.
ഗോപിനാഥനെ (62) ആണ് പരിയാരം പോലീസ് പോക്സോ നിയമപ്രകാരം കസ്റ്റഡിയിലെടുത്തത്. ഇന്നലെ ഉച്ചയോടെയാണ് സമൂഹത്തെ ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്.
മഴയെത്തുടർന്ന് സ്കൂളിന് അവധിയായ ദിവസമായതിനാൽ പുറത്തിറങ്ങിയതായിരുന്നു പെൺകുട്ടി. ഈ സമയം മദ്യലഹരിയിലായിരുന്ന ഗോപിനാഥൻ കുട്ടിയെ ബലമായി തന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയും പീഡനത്തിനിരയാക്കുകയുമായിരുന്നു.
കുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്ത് നാട്ടുകാർ തടിച്ചുകൂടിയതോടെ പോലീസെത്തി ഗോപിനാഥനെ കസ്റ്റഡിയിലെടുത്തു.
ഭയചകിതയായിരുന്ന പെൺകുട്ടി പിന്നീട് നടന്ന കാര്യങ്ങൾ വെളിപ്പെടുത്തിയതോടെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

