ബെംഗളൂരുവിലെ ഐടി പാർക്കിനുള്ളിൽ പ്രവർത്തിക്കുന്ന ഡേ കെയർ സെന്ററിൽ കുരുന്നുകൾ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായതായി വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. ഐടി ഭീമനായ കാപ് ജമിനി ക്യാമ്പസിലെ ഡേ കെയറിലാണ് രണ്ടും മൂന്നും വയസ്സ് മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങളോട് ജീവനക്കാർ മൃഗീയമായി പെരുമാറിയത്.
സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ അഞ്ച് ആയമാരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികൾ കരയുമ്പോൾ അവരെ ഭയപ്പെടുത്തി നിശബ്ദരാക്കാനായി ക്രൂരമായ ശിക്ഷാമുറകളാണ് ഇവർ നടപ്പിലാക്കിയിരുന്നതെന്ന് പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നു.
കരച്ചിൽ നിർത്താത്ത കുഞ്ഞുങ്ങളെ ബലമായി എടുത്ത് വാഷിംഗ് മെഷീനുള്ളിലിട്ട് മൂടുകയും, ടോയ്ലറ്റിലെ ജെറ്റ് സ്പ്രേ ഉപയോഗിച്ച് കുട്ടികളുടെ വായ ലക്ഷ്യമാക്കി അതിശക്തമായി വെള്ളം ചീറ്റിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പേടിച്ചരണ്ട് കുതറുന്ന കുഞ്ഞുങ്ങളുടെ ശ്വാസം മുട്ടിക്കുന്ന രീതിയിലായിരുന്നു ഈ അതിക്രമങ്ങൾ.
കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട പരിചാരകരിൽ നിന്ന് തന്നെയുണ്ടായ ഈ മനുഷ്യത്വരഹിതമായ പെരുമാറ്റം വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്.
സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

