തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ പൈലിങ് മെഷീൻ പാളത്തിലേക്ക് ചരിഞ്ഞു വീണു. സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന് സമീപത്തേക്കാണ് കൂറ്റൻ മെഷീൻ മറിഞ്ഞുവീണത്.
സ്റ്റേഷന് പുറത്ത് നടന്നു വരികയായിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് അപ്രതീക്ഷിതമായി അപകടം സംഭവിച്ചത്. മെഷീൻ ചരിഞ്ഞു തുടങ്ങുന്നത് കണ്ട
ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന തൊഴിലാളികൾ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കുകളില്ലെന്ന് റെയിൽവേ അധികൃതർ സ്ഥിരീകരിച്ചു.
ഗതാഗത തടസ്സമില്ല അപകടം നടന്നുവെങ്കിലും ട്രെയിൻ ഗതാഗതത്തെ ഇത് ബാധിച്ചിട്ടില്ലെന്നും സർവീസുകൾ തടസ്സമില്ലാതെ തുടരുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. മെഷീൻ വീണുകിടക്കുന്ന സ്ഥലം സുരക്ഷിതമാക്കിയിട്ടുണ്ട്.
കൂടുതൽ ക്രെയിനുകൾ എത്തിച്ച് മെഷീൻ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

