കണ്ണൂർ മട്ടന്നൂരിലെ യുപി സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ അധ്യാപകന്റെ ക്രൂരമായ മർദനം. സംഭവത്തിൽ വിപിൻ എന്ന അധ്യാപകനെതിരെ നടപടി സ്വീകരിച്ച് അധികൃതർ സസ്പെൻഡ് ചെയ്തു.
അച്ചടക്ക നടപടിയുടെ ഭാഗമായി അധ്യാപകനെ സെൻസസ് ചുമതലകളിൽ നിന്നും പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. മട്ടന്നൂർ പോലീസ് ഈ സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഈ മാസം 16-ാം തീയതിയാണ് വിവാദമായ സംഭവം അരങ്ങേറിയത്. ക്ലാസ് മുറിയിലെ ബോർഡിൽ എഴുതിയിട്ടിരുന്നത് പകർത്തി എഴുതാൻ കാലതാമസമുണ്ടായെന്ന് ആരോപിച്ചാണ് അധ്യാപകൻ വിദ്യാർത്ഥിയെ കൈകൊണ്ട് മുതുകിൽ മർദിച്ചത്.
ഇതിനെത്തുടർന്ന് കടുത്ത ശാരീരിക വേദന അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുക്കുകയായിരുന്നു. വിദ്യാർത്ഥിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

