ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അൽ ഹിദായ പബ്ലിക് സ്കൂൾ ഒരുക്കിയ ലഹരിവിരുദ്ധ ഹ്രസ്വചലച്ചിത്രം പുറത്തിറങ്ങി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചിത്രം ഔദ്യോഗികമായി പ്രദർശിപ്പിച്ചു കൊണ്ടാണ് ലഹരിവിരുദ്ധ ദിന പരിപാടികൾക്ക് തുടക്കം കുറിച്ചത്.
ലഹരിക്കെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ അൽ ഹിദായ പബ്ലിക് സ്കൂൾ സ്വീകരിക്കുന്ന ക്രിയാത്മകമായ നിലപാടുകളെയും മാതൃകാപരമായ പ്രവർത്തനങ്ങളെയും മന്ത്രി പ്രത്യേകമായി അഭിനന്ദിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ മുഹമ്മദ് ആസിഫ് അലി, പ്രിൻസിപ്പൽ ജെനി ജോൺ, കെ.ജി.
കോർഡിനേറ്റർ ഷെറീന അഷ്കർ, ഹ്രസ്വചലച്ചിത്രത്തിന്റെ സംവിധായകൻ സലാഹുദ്ദീൻ സഫറുള്ള, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ തൻസിൽ, ഷാജി എന്നിവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

